Design a site like this with WordPress.com
Get started

For a better tomorrow…

കണ്ടുപിടുത്തങ്ങളിൽ വെച്ച് ഏറ്റവും മഹത്തായ ഒരു കണ്ടുപിടുത്തം… ലോകം തന്നെ  വിരൽത്തുമ്പിൽ ഒതുക്കിയ ഒരു കണ്ടുപിടുത്തം….പല രുപത്തിലും ഭാവത്തിലും… ശ്വസിക്കുന്ന വായുവോളം പ്രധാനപെട്ട ഒരു  കണ്ടുപിടുത്തം അതാണ് ഇന്നു മൊബൈൽ ഫോണുകൾ….. തൊണ്ണൂറുകളിൽ ഇന്ത്യയിൽ കടന്നു വന്ന മൊബൈലുകൾ ഉണ്ടാക്കിയ സ്വാധീനം പോലൊന്ന് കഴിഞ്ഞ അമ്പതു വർഷങ്ങളായി ഒരു  ഉപകരണവും സൃഷ്ടിച്ചിട്ടില്ല…. ടെലിവിഷനുകളെയും ലാൻഡ് ഫോണുകളെയും ഒക്കെ മറികടന്നു മൊബൈൽ ഫോണുകൾ മുന്നേറുകയാണ്….. മനുഷ്യജീവിതത്തിലേക്കുള്ള ഒരു പടർന്നുകയറൽ… ഒത്തിരിയേറെ ഗുണങ്ങളും അതിലേറെ ദോഷങ്ങളും അതാണ് ഒരു മൊബൈൽ ഫോൺ…..

ചെറിയ കീപാഡ് ഫോണിൽ നിന്ന് സ്മാർട്ട്‌ ആയി വളർന്ന് ഇന്നു നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു….ദുരത്തിലുള്ളവരുമായി സംസാരിക്കാൻ കത്തുകളെ ആശ്രയിച്ചിരുന്ന നമുക്കിന്നു  നിമിഷനേരങ്ങൾ കൊണ്ട് ആശയവിനിമയം നടത്താൻ സാധിക്കുന്നു ….ഷോപ്പിംഗ്, ബാങ്കിംഗ്, ബിൽ പേയ്‌മെന്റ് തുടങ്ങി നിരവധി അനവധി കാര്യങ്ങൾ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി…പ്രയാസമെന്നു തോന്നിയ പലതും നിസാരമായി ചെയ്യാൻ മൊബൈൽ ഫോണുകൾക്കു സാധിച്ചു…എല്ലാത്തിനും എളുപ്പവഴികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നമുക്ക് ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തിൽ സാധ്യമാക്കിയത്  മൊബൈൽ ഫോണുകളാണ്….ഈ മൊബൈൽ ഫോണുകൾ ഇല്ലാതിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ ….? ഇന്നു നമ്മുടെ ജീവിതത്തിൽ സുഗമമായി നടക്കുന്ന പലതും സാധ്യമാകുമായിരുന്നില്ല….

ഫോണില്ലാതെ ഒരു മിനിറ്റ് പോലും കഴിച്ചുകൂട്ടാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും… പുതിയ തലമുറ മാത്രമല്ല ഫോൺ ഉപയോഗിക്കുന്ന പഴയ തലമുറയും ഒട്ടും പിന്നിലല്ല.. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴുമെല്ലാം ഒരു അവയവം പോലെ ഫോൺ നമ്മോടൊപ്പമുണ്ട്. പലരിൽ നിന്നും പല വഴിക്കും പലരീതിക്കും ഫോണിന്റെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആർക്കും അത് ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല….ക്യാൻസർ തുടങ്ങി ഫോൺ ഉപയോഗിച്ചാൽ ഉണ്ടാവുന്ന എല്ലാ കുഴപ്പങ്ങളെയും പറ്റി പലായവർത്തി കേട്ടിട്ടും.. ആരും അതിനു തയാറാവുന്നതേയില്ല….

ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ ഞാനും ഒട്ടും പിന്നിലല്ല….അതു ഞാൻ മനസിലാക്കിയത് കോളേജിൽ എത്തിയപ്പോഴാണ്…. ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഫോൺ പെർമിഷൻ ഉള്ളു എന്നറിഞ്ഞ നിമിഷം ലോകം തന്നെ ഇടിഞ്ഞു വീണത് പോലെ എനിക്കു തോന്നി… ആദ്യമൊക്കെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു… പിന്നീട് അതൊരു ശീലമായി… ഞായറാഴ്ചകളിൽ മാത്രം ഉള്ള ഫോൺ ഉപയോഗം….. ഫോണുള്ളതിന്റെ പ്രശനങ്ങൾ എനിക്കു മനസിലായത് അപ്പോഴാണ്….ബാക്കിയെല്ലാ ദിവസങ്ങളിലും ഒരുമിച്ചിരുന്നു ചിരിച്ചും കളിച്ചും പഠിച്ചുമൊക്കെ ഹോസ്റ്റൽ ജീവിതം ആഘോഷിക്കുന്ന ഞങ്ങൾ ഫോൺ കിട്ടുന്ന ദിവസം തമ്മിൽ മിണ്ടാറില്ല,  കഴിക്കാറില്ല.. ചുറ്റുമുള്ളതൊന്നും അറിയാറേയില്ല… ഫോൺ കയ്യിൽ കിട്ടുന്ന നിമിഷം മുതൽ ഫോണിൽ മാത്രം ഒതുങ്ങുന്ന ശ്രദ്ധ പിന്നീട് ഫോൺ തിരികെ കൊടുക്കുന്നത് വരെ ഫോണിൽ തന്നെ തുടരുന്നു….ഫോൺ ഉള്ളപ്പോഴുള്ള പ്രശ്നങ്ങൾ  ഞങ്ങൾക്കെല്ലാവർക്കും തന്നെ മനസിലായി തുടങ്ങി….

ഇനി നിങ്ങളോടൊരു ചോദ്യം ഒരു ദിവസം നിങ്ങൾ എത്ര സമയം ഫോണിൽ ചിലവഴിക്കുന്നുണ്ട്?എന്നാൽ  കുടുംബത്തോടൊപ്പം എത്ര സമയം ചിലവഴിക്കാറുണ്ട്? ഉറപ്പായും നിങ്ങളുടെ ചുറ്റുമുള്ളവരേക്കാൾ നിങ്ങളോടൊപ്പം കൂടുതൽ ഉണ്ടാവുക നിങ്ങളുടെ ഫോൺ തന്നെയായിരിക്കും… അതിനു പല കാരണങ്ങൾ ഉണ്ടാവാം നിങ്ങളുടെ ജോലിയുടെ സ്വഭാവം കൊണ്ടാവാം ഇല്ലെങ്കിൽ വെറുതെ ഒരു കരണവുമില്ലായതെ ഫോണിൽ മണിക്കൂറുകളോളം ചിലവിടുന്നവരുമുണ്ട്… ഫോൺ ഒഴിവാക്കുക എന്നത് ഒരിക്കലും സാധ്യമല്ല പിന്നെ എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക? ഉപയോഗം കുറക്കുക അതുമാത്രമാണ് ഇനി ചെയ്യാൻ സാധിക്കുക. ഒരു കാര്യവുമില്ലാതെ ഫോണിൽ ചിലവിടുന്ന സമയം നിങ്ങളുടെ ചുറ്റും നടക്കുന്നവയിലേക്കു ഒന്നു കണ്ണോടിക്കുക… ഫോണിൽ കാണുന്ന കാഴ്ചകളേക്കാൾ മനോഹരം ആയിരിക്കും അത്..

കുട്ടികാലത്തെ കുറിച്ചോർക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ഒന്നു പുഞ്ചിരിക്കാറുണ്ട്… കുട്ടുകാരുമൊത്തുള്ള വെള്ളത്തിൽ കളിയും, കടലാസ് തോണിയും, മുറ്റത്തു കെട്ടിയ ഊഞ്ഞാലിൽ ആടികളിച്ചതും, സൈക്കിൾ ചവുട്ടി നടന്നതും, തിരികെ വീട്ടിലെത്തുമ്പോൾ വടിയുമായി കാത്തു നിൽക്കുന്ന അമ്മയുമൊക്കെയാണ് നമ്മുടെ ബാല്യകാലത്തെ കുറിച്ചുള്ള ഓർമ്മകൾ… എന്നാൽ ഇന്നു വളർന്നു വരുന്ന തലമുറയുടെ ബാല്യം  നാലുചുമരിനുള്ളിൽ ഒരു അഞ്ചിഞ്ചു സ്‌ക്രീനിൽ ഒതുങ്ങിപോവാം…കുട്ടിയുടെ കരച്ചിൽ നിർത്താൻ മൊബൈൽ ഫോൺ നൽകുമ്പോൾ നിങ്ങളോർക്കുക അവർക്കു നഷ്ടമാകുന്നത് അവരുടെ ബാല്യകാലം തന്നെയാണ്….ആഹ് സ്ക്രീനിനു വെളിയിൽ ഒരു വലിയ ലോകം ഉണ്ടെന്നത് അവരെ കാണിച്ചുകൊടുക്കുക അതാണ് വേണ്ടത്…അവർക്കു ചുറ്റുമുള്ളതൊക്കെ മൊബൈൽ സ്‌ക്രീനിലല്ല അതു നേരിട്ടനുഭവിക്കാൻ അവരെ അനുവദിക്കുക….

ഒന്നിച്ചിരുന്നു കളിച്ചും പ്രകൃതി സൗന്ദര്യം ആസ്വദിച്ചും, കുട്ടുകാരുമൊത്ത് സംസാരിച്ചും ഒക്കെ നടന്ന ഒരു തലമുറയിൽ നിന്നും കളിസ്ഥലങ്ങളിൽ പോലും പല സ്ഥലത്തായി മാറിയിരുന്നു ഫോണിൽ കളിക്കുന്ന കുട്ടികളെയാണ് കാണുക… മൊബൈൽ ഫോണിൽ ആനന്ദം കണ്ടെത്തുന്നവർ തനിക്കു ചുറ്റും മറ്റൊരു ലോകം ഉണ്ടെന്നതു മറക്കുന്നു…മുഖത്തോടു മുഖം നോക്കി സംസാരിച്ചും കൈ കോർത്തു നടന്നുമൊക്കെ നാം ആസ്വദിച്ച സൗഹൃദങ്ങൾ മറ്റൊരു ലോകത്തേക്ക് പറിച്ചുനടുകയാണ്.ബന്ധങ്ങളൊക്കെ മെസ്സേജുകളിലും വീഡിയോ കോൾകളിലും ഒക്കെ ഒതുങ്ങിപോയിരിക്കുന്നു… മനുഷ്യർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണെന്നു നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇന്നു മറ്റുള്ളവരുമായി നേരിട്ട് ഇടപഴകാൻ അറിയാത്ത ഒരു സമൂഹമാണ് വളർന്നു വരുന്നത്… മെസ്സേജിലൂടെ വാതോരാതെ സംസാരിച്ചവർ നേരിൽ കാണുമ്പോൾ എങ്ങനെ സംസാരിക്കണമെന്ന് അറിയാതെ കുഴങ്ങും… സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാത്ത ഒരു തലമുറയെയാണ് നം സൃഷ്ടിക്കുന്നത്… എല്ലാകാര്യങ്ങളും വീട്ടിലിരുന്ന് ഒരു മൊബൈൽ സ്‌ക്രീനിലൂടെ സാധിക്കുമ്പോൾ നഷ്ടമാകുന്നത് മനുഷ്യത്വവും മാനുഷിക ബന്ധങ്ങളുമാണ്

So its time to rethink

വളർന്നു വരുന്ന തലമുറയെങ്കിലും ഇടക്കൊക്കെ അമ്മുമ്മ കഥകളിലൂടെ ഉറങ്ങി, അപ്പൂപ്പന്റെ കയ്യും പിടിച്ചു, അച്ഛനമ്മമാരെ അനുസരിച്ചു വളരട്ടെ…മണ്ണിന്റെയും വിയർപ്പിന്റെയും ഗന്ധമറിഞ്ഞു അവർ വളരട്ടെ… മഴ കണ്ടും പരിസരം ആസ്വദിച്ചും അവർ വളരട്ടെ… മൊബൈൽ ഫോണും കമ്പ്യൂട്ടറും ഒക്കെ ഒഴിവാക്കി അവർ മുറ്റത്തു കളിച്ചു വളരട്ടെ…മനുഷ്യത്വവും മാനുഷിക ബന്ധങ്ങളും അവർ പഠിക്കട്ടെ…പഠിപ്പിച്ചു കൊടുക്കുക തന്നെ വേണം…

നല്ലൊരു നാളെക്കായ്…….

“Special thanks to a friend @bibin benny for suggesting me this topic “

You are my best friend.. !

സ്നേഹം ദീർഘക്ഷമയുള്ളതാണ്; അത് അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല.
സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമല്ല; സ്വാർത്ഥത ഇല്ലാത്തതാണ്.
അതു ക്ഷോഭിക്കുന്നില്ല; വിദ്വേഷം വച്ചുപുലർത്തുന്നില്ല;
സ്നേഹം അധർമ്മത്തിൽ ആനന്ദിക്കുന്നില്ല; സത്യത്തിൽ ആനന്ദിക്കുന്നു.
സ്നേഹം എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
ശാശ്വതമായവ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നുമാണ്. എന്നാൽ ഇവയിൽ പരമോൽകൃഷ്ടം സ്നേഹം തന്നെ…..

“Who is your best friend?”പലരും പലപ്പോഴായി  ചോദിച്ച ഒരു ചോദ്യമായിരിക്കാം ഇത്…എല്ലാവർക്കും തന്നെ പറയാൻ  ഒരു  ഉത്തരവും കാണും… ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്ത ചിലരും ഉണ്ട്… ചിലപ്പോഴൊക്കെ ആ കൂട്ടത്തിലാണ് ഞാനും… പലയാവർത്തി പലരും എന്നോട് ചോദിച്ച ഈ ചോദ്യത്തിന് ഉത്തരമായി  പലരുടെയും പേരുകൾ സംശയത്തോടെയും ധൈര്യത്തോടെയുമൊക്കെ ഞാൻ  പറഞ്ഞിട്ടുണ്ട്…..”അങ്ങനൊന്നുല്ല…. എല്ലാരും ബെസ്റ്റ് ഫ്രണ്ട്സാ.. “അങ്ങനെ ഒരു മറുപടിയും ചിലയിടത്തൊക്കെ പരീക്ഷിച്ചിട്ടുണ്ട്.

ശെരിക്കും ആരായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്? എന്തായിരുന്നു എന്റെ  സുഹൃത്തിനു വേണ്ട ഗുണങ്ങൾ?

എന്റെ നിറവുകളേക്കാൾ എന്റെ കുറവുകളെ സ്നേഹിക്കുന്ന ഒരു വ്യക്തി.. എന്നെ ഞാനായി തന്നെ അംഗീകരിക്കുന്ന വ്യകതി…ഏതവസ്ഥയിലും കൂടെയുണ്ടാവും എന്നു ഉറപ്പുള്ള ഒരു വ്യക്തി… തെറ്റിലേക്ക്‌ പോകുമ്പോൾ നീ ചെയ്യുന്നത് തെറ്റാണെന്നു ചൂണ്ടിക്കാണിക്കാൻ ധൈര്യമുളള ഒരു വ്യക്തി…എന്റെ കുറവുകളും കുറ്റങ്ങളുമൊക്കെ മറ്റുള്ളവരോടല്ല എന്നോട് തന്നെ തുറന്നു പറയുന്ന ഒരു വ്യക്തി…. ചെറിയ ചെറിയ വാഴക്കുകളോ പിണക്കങ്ങങ്ങളോ തെറ്റിദ്ധാരണകളോ ഒക്കെയുണ്ടായാലും തിരകെ എന്റെയരിലേക്കു തന്നെ വരും എന്നുറപ്പുള്ളൊരു വ്യക്തി…. എന്റെ പുഞ്ചിരിക്കു പിന്നിലെ വേദനയും എന്റെ മൗനത്തിനു പിന്നിലെ കാരണവും മനസിലാക്കാൻ കഴിവുള്ള ഒരു വ്യക്തി… ഒന്നും പേടിക്കാതെ എനിക്ക് എല്ലാം തുറന്നുപറയാൻ കഴിയുന്ന ഒരു വ്യക്തി… എപ്പോഴും കൂടെ നടന്നില്ലെങ്കിലും കുടെയുണ്ട് എന്നു തോന്നിപ്പിക്കുന്ന ഒരു  വ്യക്തി….. എവിടെയായിരുന്നാലും എന്നെ തേടി എന്റെ അരികിലേക്കെത്തുന്ന ഒരു വ്യക്തി… ഇതിനെല്ലാത്തിനുമുപരി ഒരിക്കലും എന്നെ വിട്ടു പോവില്ല എന്നുറപ്പുള്ള ഒരു വ്യക്തി…

ഇങ്ങനെ ഒത്തിരിയേറെ ആഗ്രഹങ്ങളും സങ്കല്പങ്ങളുമൊക്കെ ഉണ്ടായിരുന്നു എനിക്ക് എന്റെ സുഹൃത്തിനെപ്പറ്റി….ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടവും നിരാശയായും മാത്രമാണ് എനിക്കു സമ്മാനിച്ചത്…  ഇതെല്ലാം തന്നെ എന്റെ ആഗ്രഹങ്ങളായി തന്നെ ഒതുങ്ങി… ഇങ്ങനെ ഒരു സുഹൃത്തിനെ ഞാൻ കണ്ടുമുട്ടിയതേയില്ല…. കണ്ടുമുട്ടിയവരിൽ പലരും പല ആവിശ്യങ്ങൾക്കായി എന്നെ സമീപിച്ചവരായിരുന്നു… ആവിശ്യം കഴിഞ്ഞപ്പോഴേക്കും അത്  അവസാനിച്ചു…ചിലർ കാരണങ്ങൾ ഒന്നുമില്ലാതെ എന്നെ വിട്ടുപോയി… ചിലർ ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞു അത് അവസാനിപ്പിച്ചു.. ഞാൻ സ്വന്തമെന്നു കരുതിയ പലരും എനിക്കു സ്വന്തമല്ലായിരുന്നു എന്നു ഞാൻ മനസിലാക്കി….. കോളേജിൽ നിന്നു ഇടക്കുമാത്രം വീട്ടിലെത്തുന്ന ഞാൻ വരുന്ന  ദിവസം തന്നെ കൂട്ടുകാരിയെ കാണാൻ ഓടുമായിരുന്നു… ചിലപ്പോളൊക്കെ അവളെ കാണണമെന്ന ഒറ്റലക്ഷ്യമായിരിന്നു  എന്റെ വരവിനുണ്ടായിരുന്നത്….  മിക്കവാറും ദിവസങ്ങളിൽ അവളെ തേടി പോകുമായിരുന്നു ഞാൻ…. ഒരിക്കൽ പോലും അവളെന്നെ തേടി വന്നിട്ടേയില്ല….. എപ്പോളൊക്കേയൊ എന്നിൽ നിന്നും അവൾ അകന്നു തുടങ്ങി…എന്നിലെ നന്മയെകാൾ കൂടുതൽ എന്റെ തെറ്റുകളാണ് അവൾ കണ്ടത്…അങ്ങനെയങ്ങനെ സുഹൃത്തുക്കളായി കരുതിയ പലരും ആരുമല്ലാതെയാവുന്നത് ഞാൻ കണ്ടു… വെറും confirmed friend request കളായി മാത്രം അവസാനിച്ച കുറെയേറെ സൗഹൃദങ്ങളും…….

അങ്ങനെ Best friend ആരാണെന്ന ചോദ്യത്തിന് ഒരുത്തരവും ലഭിക്കാതെ വന്നപ്പോഴാണ് ഞാൻ ചിന്തിച്ചത്..  ശെരിക്കും ആഹ് ചോദ്യത്തിന് എന്തു പ്രസക്തിയാണുള്ളതെന്ന്…? who is your best friend? എന്നതല്ല Am i a good friend? ഞാൻ  ആരുടെയെങ്കിലും നല്ല ഒരു സുഹൃത്താണോ? എന്നതാണ്… അതാണ് ശെരിയായ ചോദ്യം… അങ്ങനെ മാറ്റി ചിന്തിക്കാൻ തുടങ്ങിയിടത്തു നിന്നും ഞാൻ വിജയിച്ചു തുടങ്ങി……ആരാണ് എന്റെ യഥാർത്ഥ സുഹൃത്ത എന്നതുമാറ്റി ഞാൻ ആരുടെയെങ്കിലും യഥാർത്ഥ സുഹൃത്താണോ എന്നു ചിന്തിച്ചുതുടങ്ങുക….. എന്തിനാണ് ഞാൻ  മറ്റുള്ളവരെ പറ്റി ചിന്തിക്കുന്നത്-അവർ എന്റെ സുഹൃത്താണോ എന്നതിനെപ്പറ്റി? സൗഹൃദം പങ്കുവക്കപ്പെടേണ്ടതാണ്… അതു നിങ്ങളുമായി പങ്കുവെക്കാൻ തയ്യാറുള്ളവർ നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും…..

“A friend in need is a friend indeed”(ആവശ്യത്തിനുപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്) .. ഒന്നു ചിന്തിച്ചാൽ ഇതൊരു അത്യാഗ്രഹമല്ലേ? ഇത് സൗഹൃദമല്ല, സ്നേഹവുമല്ല…

LOVE HAS NOTHING TO DO WITH WHAT YOU ARE EXPECTING TO GET -ONLY WITH WHAT YOU ARE EXPECTING TO GIVE -WHICH IS EVERYTHING (Katharine hepburn)

ഒരു സുഹൃത്ത് എങ്ങനെയാവണമെന്നു നമ്മൾ ആഗ്രഹിക്കുന്നുവോ.. ആഹ് ഗുണങ്ങൾ നമ്മളിലുണ്ടോ എന്നാദ്യം പരിശോധിക്കുക…എനിക്കു ചുറ്റുമുള്ളവർക് ഞാൻ നല്ലൊരു സുഹൃത്തായിരുന്നോ..? ഒരു അപകടമുണ്ടാവുമ്പോൾ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ സുഹൃത്ത് വരാം….വരാതിരിക്കാം.. അയാൾ വന്നുവെങ്കിൽ എന്നും നന്ദിയുള്ളവരായിരിക്കുക…ഇനി വന്നില്ലായെങ്കിൽ പോലും ഒരു പരാതിയും നിങ്ങൾക്കുണ്ടാവരുത്…..പകരം ആ വ്യക്തിക്കൊരപകടമുണ്ടാകുമ്പോൾ മറിച്ചൊന്നും ചിന്തിക്കാതെ അയാളെ സഹായിക്കുക… അവിടെയാണ് നിങ്ങളിലെ സുഹൃത്ത് വിജയിക്കുക….ചുറ്റുമുള്ള എല്ലാവരെയും സുഹൃത്തായി കാണുക… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉള്ള ഒരു സൗഹൃദം…തിരികെയൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം അതാവണം സൗഹൃദം എന്ന വാക്കിനെ മനോഹരമാക്കുന്നത്….ഞാൻ മുകളിൽ കുറിച്ച ബൈബിൾ വാക്യം പോലെ സ്നേഹം സകലതും ക്ഷമിക്കുന്നു.. സകലതും വിശ്വസിക്കുന്നു…സ്നേഹം കോപിക്കുന്നില്ല…. അസൂയപെടുന്നില്ല സ്നേഹം സകലത്തെയും അതിജീവിക്കുന്നു… സകലതും സഹിക്കുന്നു….. LOVE EVERYONE AROUND YOU…. DO EVERYTHING WITH A GOOD HEART AND EXPECT NOTHING IN RETURN AND YOU WILL NEVER BE DISAPPOINTED….

എനിക്ക് ചുറ്റുമുള്ള എല്ലാവരും എനിക്കിപ്പോൾ സുഹൃത്തുക്കളാണ്… ഒന്നും തിരികെ പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുകയാണ് ഞാൻ…..അവർക്കു ഞാൻ എന്താണെന്നു ഞാൻ അന്വേഷിക്കുന്നതേയില്ല…പക്ഷേ എനിക്ക് അവർ എന്റെ സുഹൃത്തുക്കളാണ്… എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് നന്ദി…..എന്നെ ചിന്തിക്കാൻ പഠിപ്പിച്ചതിന്…. ഒരുപിടി നല്ല ഓർമകൾക്ക്….. എല്ലാത്തിനും…. നന്ദി…

“I owe them everything “

In the Heavens above,
The angels, whispering to one another,
Can find, among their burning terms of love,None so devotional as that of “Mother,”Edgar allan poe (To my mother)

“She did not stand alone but what stood behind her, the most potent moral force in her life was the love of her father”- Harper lee

Those two hearts which held me each time I fall… Those two hearts that calmed my fears… Those two hearts that always guided me… Those to hearts that scolded me in my mistakes…. those two hearts that gave me lessons for a lifetime.. Those two hearts that is beating for me…Those to hearts that never stopped loving me….Now I realize the worth of those two hearts♥ ♥

Introducing two superpowers behind this super girl! “എന്റെ അപ്പനും അമ്മയും” ഒരുപക്ഷെ എനിക്കു ഒട്ടും മനസിലാക്കാൻ കഴിയാത്ത രണ്ടുപേർ…എല്ലാവരെയും പോലെ ഞാനും ചിന്തിച്ചിട്ടുണ്ട് എന്നോട് അമ്മക്കും അപ്പനും സ്നേഹമില്ലയെന്ന്…പലപ്പോഴും കൂട്ടുകാരുടെ അമ്മയെയും അപ്പനെയും കണ്ട് അവരെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്…തമാശക്കാണെങ്കിലും വേറെ ആരെങ്കിലും കെട്ടികൂടാർന്നൊന്ന് അമ്മയോടും അപ്പനോടും പലതവണ ചോദിച്ചിട്ടുണ്ട്…അവർ ചെയ്യരുതെന്ന് പറയുന്നതൊക്കെ ചെയ്യാൻ ഞാൻ പരിശ്രമിച്ചിരുന്നു… പല കാര്യങ്ങളിലും അവരെന്നെ മനസ്സിലാക്കാത്തതു പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…. പക്ഷെ ഇപ്പൊ ഞാൻ മനസിലാകുന്നു…അവരെ….

പല പല ബിസ്സിനെസ്സ്കളുമായി ഒരു ഓട്ടപാച്ചിലിലാണ് അപ്പൻ… അപ്പൻ വെറുതെയിരുന്ന് ഞാൻ കണ്ടിട്ടേയില്ല …വല്യമ്മച്ചി പറഞ്ഞു തന്ന കഥകളിലെ അപ്പനെ എനിക്ക് ബഹുമാനമാണ്… അപ്പനില്ലാതെ വളർന്നതുകൊണ്ടാവാം ചെറുപ്രായത്തിൽ മുതൽ കഷ്ടപ്പാടുകൾ മാത്രമായിരുന്നു അപ്പനു കൂട്ട്….ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ നിന്ന് ഇന്നു ഒരുപാടു പേർ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അപ്പൻ…. ഓർമ്മവെച്ചകാലം മുതൽ ഇന്നു വരെ ഉള്ള അപ്പന്റെ കഷ്ടപാടുകളാണ് ഞാൻ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും…. അപ്പനെടുക്കുന്ന  തീരുമാനങ്ങളൊന്നുതന്നെ അങ്ങനെ  തെറ്റാറില്ല… തെറ്റാൻ അപ്പൻ അനുവദിക്കാറില്ല….മറ്റൊരു വ്യക്തിയിലും കാണാത്ത എന്തൊക്കെയോ ഒന്ന് ഞാൻ എന്റെ അപ്പനിൽ കാണുന്നുണ്ട്…അപ്പന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ഒരുപക്ഷെ വീണുപോകുമായിരുന്നു…. ചെറിയ ഒരു പ്രശനം പോലും എന്നെ വല്ലാണ്ട് തളർത്താറുണ്ട്…..വഴക്കിണ്ടാകുമ്പോൾ അമ്മയുമായി തർക്കിച്ചു നിൽകുമെങ്കിലും അപ്പന്റെ ദേഷ്യത്തോടെയുള്ള ഒരു നോട്ടം പോലും എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..  അപ്പനു കിട്ടാതിരുന്ന എല്ലാം ഞങ്ങൾക്ക് കിട്ടണം എന്ന വാശിയിലാവാം ഒരു പരിധിയില്ലാത്ത സ്നേഹമാണ് അപ്പൻ എനിക്കും അനിയന്മാർക്കും തരുന്നത്…

സ്ത്രീ സർവം സഹയാണെന്നു പലരും പറഞ്ഞുവെച്ചതുപോലെ സകലതും സഹിക്കുന്നവളാണ് എന്റെ അമ്മയും..അമ്മ ഒരു അദ്ധ്യാപികയാണ്… തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ പറ്റി അമ്മയുടെ കുട്ടികൾ പറഞ്ഞപ്പോൾ ആ അമ്മയുടെ മകളായി ജനിച്ചതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു… 4 മണിക്കു അടുക്കളയിൽ ആരംഭിക്കുന്ന അമ്മയുടെ ഒരു ദിവസം പിന്നീട് സ്കൂളിലേക്കുള്ള ധൃതിയിട്ടുള്ള ഓട്ടവും കഴിഞ്ഞ് വീണ്ടും രാത്രി വൈകി അത് അടുക്കളയിൽ തന്നെ അവസാനിക്കുന്നു…. അപ്പൻ yes മൂളിയിടത്തൊക്കെ അമ്മ no പറഞ്ഞപ്പോൾ ഈ അമ്മയെന്താ ഇങ്ങനെ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്… അമ്മയ്ക്കു വേണ്ടി ഒന്നും അമ്മ ചെയ്യുന്നത് ഞാൻ കണ്ടിട്ടേയില്ല.. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മുതൽ എല്ലാം ഞങ്ങളുടെ ഇഷ്ടങ്ങൾ അനുസരിച്ചായിരുന്നു…. അമ്മക്ക് ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒന്നുമില്ലേയെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്….ചോദിച്ചാലും ഒരു ചിരി മാത്രമായിരുന്നു ഉത്തരം…എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആ ചിരി മാഞ്ഞു ഞാൻ കണ്ടിട്ടേയില്ല… എന്തു സങ്കടം ഉണ്ടായാലും സാരമില്ലാടി..എന്ന അമ്മയുടെ ഒറ്റ വാക്ക് മതി എനിക്കു…..ഒന്നും അങ്ങനെ പുറമെ കാണിക്കാത്ത എന്റെ അമ്മയുടെ സ്നേഹം ഒരു കുന്നോളം വലുതാണെന്ന് ഞാൻ മാസിലാക്കുന്നു….

ജോലിയുമായി ബന്ധപെട്ടു തെരുതെരെ വരുന്ന എല്ലാ ഫോൺ കോളുകളും പരാതികളും ക്ഷമയോടെ കേട്ട് ഉത്തരം നൽകിയപ്പോൾ അപ്പൻ പഠിപ്പിച്ചതും… ഞങ്ങളുടെയും അപ്പന്റെയും പരാതികളും പരിഭവങ്ങളും കുറ്റങ്ങളും കുറവുകളും സഹിച്ചുകൊണ്ട് അമ്മ പഠിപ്പിച്ചതും ക്ഷമയുടെ പാഠങ്ങൾ… കൂടെയുള്ളവർ ചതിക്കുകയാണെന്നറിഞ്ഞിട്ടും കണ്ണടച്ചു അവരെ അതിനു അനുവദിച്ചുകൊണ്ട് “അവർക്കും ജീവിക്കണ്ടീടി “എന്നു എന്നോട് അപ്പൻ പറഞ്ഞപ്പോൾ അപ്പൻ പഠിപ്പിച്ചതും…അപ്പന്റെയും ഞങ്ങളുടെയും ദേഷ്യവും വാശിയും ഒക്കെ സഹിച്ചുകൊണ്ട് മറുത്തൊരു വാക്ക് പറയാതെ ഞങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യാൻ തയാറായ അമ്മ പഠിപ്പിച്ചതും ക്ഷമിക്കാനാണ്…ഒന്നും പ്രതീക്ഷയ്ക്കാതെ മറ്റുള്ളവരെ സഹായിക്കാനാണ്…. “പറ്റികുവാണെന്നറിഞ്ഞിട്ടും അപ്പനെന്താമ്മേ ഒന്നും ചെയ്യാത്തേന്നുള്ള” എന്റെ ചോദ്യത്തിന് അമ്മ നൽകിയ മറുപടി ഞാനിന്നും ഓർക്കുന്നു.. “അങ്ങനെ അവർ ചെയ്യുന്നത് കണ്ടില്ലാന്നു വെക്കുന്നതിന്റെ അനുഗ്രഹം കൊണ്ടാവാം ഒരു പോറൽ പോലും ഏൽക്കാതെ അപ്പനിപ്പോളും മുന്നോട്ടു പോവുന്നത് നിന്റെ മാതാവ് നിന്റെ അപ്പനെ കാതോളുടിന്ന്…. ” എല്ലാ കാര്യത്തിനും എളുപ്പവഴി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന എന്നെ ഒരിക്കലും ഒരുകാര്യത്തിനും എളുപ്പവഴികൾ സ്വീകരിക്കരുതെന്ന് അപ്പൻ ഓർമിപ്പിച്ചപോളും.. രാവെന്നും പകലെന്നും ഇല്ലാതെ അദ്വാനിച്ചപ്പോൾ അപ്പൻ പഠിപ്പിച്ചതും….വീട്ടിലും സ്കൂളിലുമായി ഒരു പരാതിയും കൂടാതെ കഷ്ടപെട്ടപ്പോൾ അമ്മ പഠിപ്പിച്ചതും അദ്വാനത്തിന്റെ പാഠങ്ങൾ…ഇങ്ങനെ അവർ പറയാതെ പറഞ്ഞ ഒത്തിരിയേറെ പാഠങ്ങളുണ്ട്…. പലതും  പഠിക്കാൻ ഞാൻ മറന്നു എന്നു മാത്രം…അപ്പൻ yes പറഞ്ഞിടത്ത് അമ്മ no പറഞ്ഞപ്പോഴും  ചോദിക്കുന്നതെല്ലാം അപ്പൻ സാധിച്ചു തന്നപ്പോൾ അമ്മ അതൊക്കെ തടഞ്ഞപ്പോഴും  ഞാൻ കണ്ടത് അപ്പന്റെ സ്നേഹവും അമ്മയുടെ കരുതലുമാണ്….കോളേജുകളും കോഴ്സ്കളും തുർച്ചയായി മാറിയപ്പോൾ അതിനെല്ലാം എന്നോടൊപ്പം നിന്നുകൊണ്ട്…പലപ്പോഴും തോറ്റുപോയപ്പോൾ തോറ്റിടത്തു നിന്നുതുടങ്ങാൻ പറഞ്ഞപ്പോളും.. എന്തിനും ഏതിനും എന്നും കൂടെയുണ്ടാവും എന്നുള്ള വിശ്വാസമാണ് അവരെനിക്ക് നൽകിയത്….”നിന്നെ പഠിപ്പിച്ച കാശുണ്ടാരുന്നേൽ ഇതുപോലെ ഒരു 5-8 പിള്ളേരെ പഠിപ്പികമായിരുന്നു” എന്ന് അപ്പൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. ഒരു തലവേദനയായ എന്നെ ഇപ്പോഴും സഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം…..അവരുടെയടുത്ത നിന്നു മാറി ഹോസ്റ്റൽ ജീവിതം ആരംഭിച്ചപ്പോളാണ് അപ്പനും അമ്മയും അടുത്തുള്ളപ്പോൾ കിട്ടുന്ന ആ സുരക്ഷിതത്വത്തിന്റെ വില എനിക്കു മനസ്സിലായത്…പലപ്പോഴും ആ രണ്ടു ഹൃദയങ്ങളുടെ കഷ്ടപാടുകളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്..  ഇപ്പോൾ ഞാൻ കാത്തിരിക്കുകയാണ് അവരുടെ മകളാണെന്ന്‌ പറയുന്നതിൽ ഞാൻ അഭിനയിക്കുന്നതു പോലെ എന്റെ അമ്മയും അപ്പനുമാണെന്നതിൽ അവർ അഭിമാനിക്കുന്ന ഒരു ദിവസത്തിനായി…. 

“ഇനി എത്ര ജന്മങ്ങൾ ഉണ്ടെങ്കിലും അപ്പന്റെയും അമ്മയുടെയും മകളായി തന്നെ ജനിക്കണം എനിക്കു…… “

ശെരിക്കും ആരാണു ഈ ഞാൻ? (Who am i? )

സത്യം പറഞ്ഞാൽ ഞാൻ ആരുമല്ല.. എന്നാലും എന്തൊക്കെയോ ആണ് ഞാൻ….I am something in nothing …കൃത്യമായി പറയുകയാണെങ്കിൽ ഈ ജേർണിയുടെ beginning was by 2000… ഇനിയും കൃത്യമായി പറയുകയാണെങ്കിൽ ഓഗസ്റ്റ് 13ഇനാണു ഇത് തുടങ്ങിയത്….അങ്ങനെ as usual എല്ലാ കുട്ടികളെയും പോലെ ഞാനും വളർന്നു…LKG, UKG, 1, 2, 3…..ഓരോ വർഷവും കടന്നുപോയി…അമ്മയും കുഞ്ഞും, കഞ്ഞീം കറീം തൊട്ട് ഹി-മാനും, pokemonum, ടോമും, ജെറിയും, ഡോറയും ഒക്കെയായി ഒരു കുട്ടികാലം…അദ്ധ്യാപികയായ അമ്മയുടെ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ 2 വർഷങ്ങൾ അമ്മക്കു തലവേദന ആയി തുടങ്ങിതോടെ അവിടെനിന്നു വലിയ ഒരു cbse സ്കൂളിലേക്ക്….. 8 വർഷം അങ്ങനെ അവിടെ തീർന്നു…. അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമൊക്കെയായി ഞാൻ അങ്ങനെ എട്ടാം ക്ലാസിൽ എത്തി…സ്കൂളിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് സ്കൂളിലേക്കും…. സ്കൂൾ വാനിൽ ഇരുന്നുകൊണ്ട് കാണുന്ന സ്ഥിരം കാഴ്ചകളും, സ്ഥിരം കൂട്ടുകാരും, കളിയും ചിരിയും ഒക്കെയായി സംഭവബഹുലമായ കുറച്ചു വർഷങ്ങൾ…. സത്യം പറഞ്ഞാൽ ഞാൻ വലുതായ കാര്യം ഞാൻ അറിഞ്ഞതേയില്ല……. എന്തോ പെട്ടെന്നങ്ങു ഞാൻ വളർന്നു വലുതായി…. ന്താല്ലേയ്?? പിന്നെയങ്ങു എല്ലാവരെയും പോലെ “പണ്ടാരം വളരണ്ടായിരുന്നു!” എന്നു പലപ്പോഴും തോന്നിപോയ കുറേയേറെ നാളുകൾ….സത്യം പറഞ്ഞാൽ ഇതൊക്കെ എന്നെ വീണ്ടുമോർമിപ്പിക്കാൻ ഒരു കൊറോണ വേണ്ടി വന്നു….ഇപ്പോ ഞാൻ വളരാൻ തുടങ്ങിയിട്ട് ഏകദേശം കൃത്യമായി പറഞ്ഞാൽ 19 വർഷവും 10 മാസവും കഴിഞ്ഞിരിക്കുന്നു… 2 മാസങ്ങൾ കൂടി കഴിഞ്ഞാൽ 20 വയസ്സ്… ന്തിന് ഇത്ര വേഗം ഞാൻ വളർന്നു? ഹാം! ഇനി കഥ തുടരുകയാണ്… നമ്മൾ എത്തി നിന്നത് എട്ടാം ക്ലാസിൽ ആയിരുന്നു….അത്രയും വർഷത്തെ അവിടുത്തെ വിദ്യാഭ്യാസ ജീവിത്തിനൊടുവിൽ അടുത്ത സ്ഥലത്തേക്ക് എന്നെ പറിച്ചു നട്ടു…. അടുത്ത സ്ഥലം എന്നു പറയുമ്പോൾ ഞാൻ ആദ്യം പറഞ്ഞ, അതെ എന്റെ അമ്മയുടെ സ്കൂൾ…. പിന്നെയുള്ള എന്റെ രണ്ടു വർഷം അതായിരുന്നു എന്റെ ലോകം…. അത്രയും നാളിൽ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു അവിടം…”അവിടം സ്വർഗ്ഗമായിരുന്നു”.. വീടിനോട് അടുത്തായിരുന്നത് കൊണ്ട് സ്കൂൾ വാനിൽ മണിക്കൂറുകളോളം ഉള്ള യാത്ര വേണ്ടി വന്നില്ല…..ആ സ്കൂൾ എന്നെ ഒരുപാട് പഠിപ്പിച്ചു… തോൽവി എന്താണെന്നു, വിജയം എന്താണെന്നു, അദ്ധ്യാപകർ എന്താണെന്നു, യഥാർത്ഥ സൗഹൃദം എങ്ങനെനയാണെന്നുമൊക്കെ.. അങ്ങനെ അവിടം എന്നെ മറ്റൊരാളാക്കി മാറ്റി…. പിന്നീട് 10th കഴിഞ്ഞപ്പോളാണു പണി പാളി തുടങ്ങിയത്… പത്തിൽ ഫുൾ A+ നേടിയതോടുകൂടി എന്റെ വിജയഗാഥകൾ അവസാനിച്ചു പിന്നെയങ്ങോട്ട് മുഴുവൻ തോൽവികൾ ആയിരുന്നു… പഠിപ്പിയിൽ നിന്നും ക്ലാസ്സിലെ ഏറ്റവും പുറകിലെ റാങ്കിലേക്ക്…..എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയിൽ നിന്ന് ആരും ഇഷ്ടപെടാത്ത ഒരു വ്യക്തിത്വത്തിലേക്കു…. ഒരുപാടു നല്ല സൗഹൃദങ്ങളിൽ നിന്ന് ആരുമില്ലാത്ത ഒരു അവസ്ഥയിലേക്ക്….ഇതിനൊക്കെ കാരണം എന്താണെന്നു ചോദിച്ചാൽ മറ്റൊന്നുമല്ല ഞാൻ തന്നെയാണ് എന്റെ കയ്യിലിരിപ്പുകൾ തന്നെയാണ്……ഒരുപക്ഷെ ഫുൾ A+ നേടിയപ്പോൾ ഈ ലോകം തന്നെ കീഴടക്കി എന്ന എന്റെ അഹങ്കാരമാവാം…. നല്ലതും ചീത്തയും ഒക്കെയായ ഒരുപാട് സൗഹൃദങ്ങളും ആവാം അതിനു കാരണം…വിജയത്തിന്റെ അങ്ങേ അറ്റത്തുനിന്നു , ആഹ്ലാദത്തിന്റെ മലമുകളിൽ നിന്നു ഒരൊറ്റ വീഴചയായിരുന്നു…. ആ വീഴ്ചയുടെ ആഘാതം അതു ഞാൻ മനസിലാക്കിയതും വളരെ വൈകിയായിരുന്നു… പത്തു കഴിഞ്ഞപ്പോൾ എന്റെ ബോധം നഷ്ടപെട്ടതതുകൊണ്ടവാം…. അല്ലാതെന്താ പറയുക… വീട്ടുകാരുടെയും നാട്ടുകാരുടേയും ഭാഷയിൽ പറഞ്ഞാൽ “നിലത്തെങ്ങും അല്ലായിരുന്നു അവൾ”…ഇപ്പോ നിങ്ങൾ കരുതുന്നുണ്ടാവും ഞാൻ ഒരു ചീത്ത കുട്ടിയാണെന്ന് അങ്ങനെ അല്ലാട്ടോ…. സത്യം പറഞ്ഞാൽ ഒരു പാവമാണു ഞാൻ….ഇനി +1 , +2…..എൻട്രൻസ് എന്ന ക്ളീഷേ സ്വപനവുമായി പുലിമടയിലേക്കാണ് ഞാൻ ചെന്നത് എന്നെ പുലി പിടിച്ചു എന്നു പറയാം….ആ രണ്ടുവർഷം ഒന്നുമങ്ങോട്ട് ശെരിയായില്ല…. മറ്റേതോ ഒരു planetൽ അകപ്പെട്ട ഫീൽ ആയിരുന്നു… ഒത്തിരി നല്ല അവസരങ്ങൾ ആ സ്കൂളിൽ ലഭിച്ചെങ്കിലും അതിലേറെ ചീത്ത അനുഭവങ്ങൾ ആയിരുന്നു ആ രണ്ടു വർഷം എനിക്കു സമ്മാനിച്ചത്….അത്ര നല്ല മാർക്ക്‌ വാങ്ങാൻ എനിക്കു സാധിച്ചില്ല… എൻട്രൻസ് എന്ന സ്വപ്നവും ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു…അതിനുശേഷം പല പല കോളേജുകൾ കോച്ചിംഗ് സെന്ററുകൾ പല പല കോഴ്സുകൾ… എല്ലാം പരിശ്രമിച്ചു തോറ്റു…. ഇത്രയേറെ കോഴ്സ്കളും കോളേജുകളിലൂടെയും ഒക്കെ ഒരു വർഷം കൊണ്ടു ഞാൻ കടന്നു പോയി എന്നു കേൾക്കുമ്പോൾ എന്റെ ചുറ്റുമുള്ളവർക്കു ഇന്നും ഒരത്ഭുതമാണ്….ഇപ്പോ ഞാൻ എവിടെയാണ് എത്തി നില്കുന്നതെന്നറിയോ…. കേരളവും തമിഴ് നാടും ഒക്കെ കടന്ന് അങ്ങ് ആന്ധ്ര പ്രദേശിൽ…. അതെ ഞാനിപ്പോൾ ഒരു Bsc നഴ്സിംഗ് വിദ്യാർത്ഥിയാണ്… ,.ഇതൊക്കെയാണ് ഒറ്റനോട്ടത്തിൽ ഞാൻ… ഇത്രെയൊക്കെ ഉണ്ടായിട്ടും ചിരിക്കാൻ ഞാൻ മറക്കാറില്ല…. ഞാൻ എന്നോടു തന്നെ മത്സരിക്കുകയാണ്…… ഒരിക്കലും അവസാനിക്കാത്ത ഒരു മത്സരം….

You weren’t born with a heartbreak you won’t die with one…….. then why live with it? This world has so much to offer, you deserve better. ACCEPT, ALLOW EMBRACE, EVOLVE…