പറയാതെ അറിഞ്ഞ സൗഹൃദത്തിന്…

പ്രിയ സുഹൃത്തേ,

ഒരുപാട് സുഹൃത്തുക്കൾക്കിടയിൽ എന്തുകൊണ്ട് ഞാൻ നിനക്കോരു കത്തെഴുതാൻ തീരുമാനിച്ചു എന്നെനിക്കറിയില്ല… ഇന്നലെയും എന്നോട് സംസാരിച്ച നിനക്കു ഇന്നീ കത്തെഴുതുന്നത്തിന്റെ കാരണമോ… ഇതിൽ എന്തെഴുതണമെന്നോ എന്താണ് നിന്നോട് പറയേണ്ടതെന്നോ  എനിക്കറിയില്ല…എന്നെങ്കിലുമൊരിക്കൽ നീയിതു വായിക്കുമോ എന്നും എനിക്കറിയില്ല….അക്ഷരങ്ങളിലൂടെ വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ് നീയെനിക്കു നൽകിയ സൗഹൃദം…  എങ്കിലും ഞാനിതെഴുതുകയാണ്….

നിന്നെ പരിചയപ്പെട്ടതും നീ എന്നുമുതലാണ് എന്റെ സുഹൃത്തായി എന്നോടൊപ്പം യാത്ര തുടങ്ങിയതെന്നോ എനിക്കറിയില്ല… ഓർമയില്ല എന്ന് പറയുന്നതാവും ശെരി….ചിലപ്പോൾ നിനക്കോർമ്മയുണ്ടാവാം….ആദ്യമൊ ന്നും ഞാൻ നിന്നെ ശ്രദ്ധിച്ചിരുന്നതേയില്ല സാദാരണ ചില സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിയിരുന്നു നീയെനിക്കു….പലരും നിന്നെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും സൺ‌ഡേ ക്ലാസ്സുകളാണ് നമ്മുടെ സൗഹൃദത്തിന് വഴിയൊരുക്കിയത്….. പിന്നീട് ഒരേ സ്കൂളിൽ പഠിക്കാൻ തുടങ്ങിയതോടെ ആ സൗഹൃദം വളരുകയായിരുന്നു…ആദ്യമൊക്കെ നിന്റെ പേരാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചിരുന്നത്….സ്കൂളിലും ട്യൂഷൻ ക്ലാസുകളിലുമൊക്കെ  എപ്പോഴും തമാശകൾ പറഞ്ഞു ചിരിച്ചു കളിച്ചു നടന്ന നിന്നെയാണ് ഞാൻ കണ്ടിട്ടുള്ളത്…പിന്നീട് നിന്നെ അടുത്തറിയാൻ തുടങ്ങിയതോടെ നീയെന്നെ വ്യക്തി എന്നെ ഒത്തിരിയേറെ ആകർഷിച്ചു….

സൗഹൃദം ഒരത്ഭുതയായി എനിക്കു തോന്നിയതിനു നിന്നിലൂടെയാണ്…തുടർച്ചയായ ഫോൺ വിളികളോ സംഭാഷണങ്ങളോ ഒരുമിച്ചുള്ള യാത്രകളോ ഒന്നും എപ്പോഴും നമ്മുക്കിടയിൽ ഉണ്ടായിരുന്നില്ല എങ്കിലും നിന്റെ  സൗഹൃദത്തിന് മറ്റെന്തിനേക്കാളും സൗന്ദര്യമാണ്….ദിവസവുമുള്ള ഫോൺ വിളികൾക്കും ഒരുമിച്ചുള്ള യാത്രകൾക്കുമൊക്കെ അപ്പുറം സൗഹൃദത്തിന്റെ മറ്റൊരു ലോകം നീയെനിക്കു നൽകി…നീ അറിയാതെ തന്നെ ഞാൻ നിന്നിൽ നിന്നു പഠിച്ച പാഠങ്ങൾ ഒരുപാടുണ്ട്…..

പറഞ്ഞു കേട്ട സൗഹൃദത്തെക്കാൾ പറയാതെ അറിഞ്ഞ സൗഹൃദം ആയിരുന്നു നിന്റേത്….ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഉപയോഗികരുതെന്നത് മുതൽ… രാത്രിയിലെ പല്ല് തേപ്പു വരെയുള്ളു ചെറിയ ചെറിയ കാര്യങ്ങൾ പോലും നിന്റെ ദേഷ്യത്തിലൂടെ നീയെനിക്കു പറഞ്ഞു തന്നു….പലപ്പോഴും ആ തെറ്റുകൾ ആവർത്തിച്ച എന്നെ നീ ക്ഷമയോടെ തിരുത്തി….ചെറുതെങ്കിലും എന്റെ പല തെറ്റുകളും ചൂണ്ടിടികാണുച്ചുകൊണ്ട് തെറ്റു കണ്ടാൽ ഇട്ടിട്ടു പോകുന്നവരല്ല… ആ തെറ്റു തിരുത്തി കു‌ടെ നിൽകുന്നവരാണ് യഥാർത്ഥ സുഹൃത്തെന്നു നീയെന്നെ പഠിപ്പിച്ചു…..

നിന്റെ മനസിൽ എന്റെ സ്ഥാനം എന്താണെന്നോ ഞാൻ നിനക്കാരാണെന്നോ എനിക്കറിയില്ല… ചിലപ്പോൾ നിന്റെ നിരവധി സുഹൃത്തുകളിൽ ഒരാൾ മാത്രമായിരിക്കാം ഞാൻ…പക്ഷെ എന്റെ സൗഹൃദത്തെയും സാമിപ്യത്തെയും ഏറ്റവുമധികം വിലമതിച്ച വ്യക്തിയാണ് നീയെനിക്കു…മനസ്സ് തുറന്നു ചിരിക്കാനും.. നോവുമ്പോൾ കരയാനും നീയാണ് എന്നെ പഠിപ്പിച്ചത്….തളരുമ്പോൾ താങ്ങായും ഇടറുമ്പോൾ കരുത്തായും.. വഴികാട്ടിയായും നീ കൂടെയുണ്ടെന്ന് നീ പറയാതെ തന്നെ ഞാനറിഞ്ഞു….കാലിടറിപ്പോഴൊക്കെ പിടിവള്ളിയായും കൈത്താങ്ങായും നീയറിയാതെ തന്നെ നീ എന്നോടൊപ്പം ഉണ്ടായിരുന്നു…. പലപ്പോഴും ദേഷ്യത്തോടെ  സംസാരിച്ച നീ അതൊക്കെ എന്നോട് പറയാതെ പറയുകയായിരുന്നു….

ഇടക്കെപ്പോഴൊ നിന്നിൽ നിന്നു ഞാൻ അകന്നതിനു കാരണം മറ്റുപലരെയും പോലെ നിനക്കും എന്നിലെ സുഹൃദം മടുക്കുമോ എന്ന ഭയം മാത്രമായിരുന്നു …പക്ഷെ എനിക്കു അവിടെയും തെറ്റി…ആദ്യപടി കയറിയപ്പോൾ കൈപിടിച്ചു കൂടെ നിന്ന നീ അവസാനപടിയിലും ഒപ്പമുണ്ടാവുമെന്ന് ഞാൻ മറന്നു..ഒരു ഹൃദയം കൊണ്ട് ഞാനതിനു ക്ഷമ ചോദിക്കുന്നു… നിന്നിൽ നിന്നും അകലാൻ ഞാൻ ശ്രമിച്ചപ്പോളും എന്റെ ചിന്തകളിൽ എവിടെയോ നീ ഒളിച്ചിരിപ്പുണ്ടായിരുന്നു… ആ ചിന്തകളാവാം എന്നെ നിന്നിലേക്ക്‌ തിരികെയെത്തിച്ചത്….പലപ്പോഴും കാരണങ്ങളൊന്നുമില്ലാതെ കാരണങ്ങളുണ്ടാക്കി ഞാൻ നിന്നോട് പിണങ്ങിയതൊക്കെയും നിന്റെ സ്നേഹത്തിനാഴമറിയാനായിരുന്നു…അതിനാലാവം നിന്റെ സൗഹൃദത്തേക്കാൾ എനിക്കാ പിണക്കങ്ങളോട് പ്രിയം തോന്നിയത്….

നന്ദി സുഹൃത്തേ…. !!                                 എന്തിനെന്നല്ലേ?

നന്ദി പറയേണ്ടതില്ലെന്നറിയാം….പക്ഷെ എന്റെ ഹൃദയത്തിന് നീ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്…..ആ ഹൃദയം നിന്നോട് നന്ദി പറയാൻ ആവിശ്യപെടുന്നു…പറയാതെ അറിഞ്ഞ സൗഹൃദത്തിന്….ഒപ്പം ചേർത്തതിന്…. സുഹൃത്തെന്ന സ്ഥാനം നൽകിയതിന്…. എന്റെ പുഞ്ചിരിക്കൾക്ക് ഒരു കാരണമായതിനു…എന്റെ സന്തോഷത്തിലും വിഷമങ്ങളിലും ഒരുപോലെ ചേക്കേറിയത്തിന്….തെറ്റും ശെരിയും തിരിച്ചറിയാൻ എന്നെ പഠിപ്പിച്ചതിന്… തെറ്റുകൾ തിരുത്താൻ ഉള്ളതാണെന്ന് ഓർമിപ്പിച്ചതിന്…എന്നിലെ കുറവുകളെ മനസിലാക്കിയതിനു… ഭംഗി വാക്കുകൾ കൊണ്ട് സ്നേഹം നടിക്കാതെ ദേഷ്യത്തിലൂടെയും കാളിയാക്കലുകളിയുടെയും എനിക്കു പലതും മനസിലാക്കിതന്നതിന്.. ജീവിതത്തിൽ ചിലതൊക്കെ മറക്കാനുള്ളതാണെന്നു ഓർമിപ്പിച്ചതിനു…മുന്നോട്ട് നടക്കാൻ എന്നോട് ആവിശ്യപ്പെട്ടതിനു…ഞാനറിയാതെ എന്റെ നിഴലായി എന്റെ ഒപ്പം നടന്നതിനു…ഞാൻ പറയാതെ തന്നെ എന്നിലെ ചെറിയ മാറ്റങ്ങൾ പോലും അറിയുന്നതിന്….എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിനു…എന്റെ വഴക്കുക്കൾ പരിഹരിച്ചതിനു…ഞാനെത്ര വേദനിപ്പിചിട്ടും  സുഹൃത്തെന്ന സ്ഥാനം ഇപ്പോഴും എനിക്കു നൽകുന്നതിനു…എന്റെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചതിനു…എന്നിലെ മണ്ടത്തരങ്ങളും പിടിവാശികളും സഹിച്ചതിനു… പലപ്പോഴും  നിനക്കു മാത്രമേ അതിനു സാധിച്ചിരുന്നുള്ളൂനീ ഒരുപാട് മാറിപ്പോയി എന്നു പലരും പരാതിപറഞ്ഞപ്പോഴും…. എന്നിലെ മാറ്റത്തിന്റെ കാരണം തിരക്കിയതിനും…അപ്പോഴും ഒരു പരാതിയും കൂടാതെ എന്നെ  സുഹൃത്തായി ചേർത്തുപിടിച്ചതിനു

ഒത്തിരിയേറെ കുറവുകളുണ്ടായിട്ടും ഒരു നല്ല സൗഹൃദം എനിക്കു സമ്മാനിച്ച നിനക്ക് ഒരു ഹൃദയം കൊണ്ട് ഞാൻ നന്ദി പറയുന്നു….

ഇതൊക്കെ ചിലപ്പോൾ നിനക്കോരത്ഭുതമായി തോന്നിയേക്കാം പക്ഷെ നീയറിയാതെ നീയെനിക്കു പലപ്പോഴായി പറഞ്ഞു തന്നതൊക്കെയാണ് ഇന്നെനിക്കു ശക്തി…ഇതൊക്കെ ഇവിടെ കുറിക്കുന്നതിനു കാരണം എനിക്കറിയില്ല…എന്നെങ്കിലുമൊരിക്കൽ ഞാൻ തുന്നിചേർത്ത ഈ അക്ഷരങ്ങളൊക്കെ നീ വായിക്കണം….അന്നുനീയറിയണം നീയെനിക്കെന്തായിരുന്നുവെന്നത്.. ഒരു സുഹൃത്തെന്ന നിലയിൽ നീയൊരു വിജയമാണെന്നതും… എന്റെ തെറ്റുകൾ നിന്റെ മനസിലെ എന്റെ സ്ഥാനത്തിന് ഭങ്കമേൽപ്പിച്ചോ എന്നറിയില്ല….എത്രനാൾ ഈ സൗഹൃദം നീയെനിക്കു നൽകുമെന്നും അറിഞ്ഞുകൂടാ…ഒരിക്കൽ നിന്റെ മനസിലോ ഹൃദയത്തിലോ സ്വപ്നത്തിലോ ചിലപ്പോൾ ഞാനുണ്ടായെന്നും വരില്ല… എങ്കിലും നീ മറക്കരുത് ആരുമില്ലായെന്നു തോന്നുമ്പോഴൊക്കെയും നിന്റെ സുഹൃത്തായി നിന്നോടൊപ്പം ഞാനുണ്ടാകും.

എന്ന്,

🖤🖤🖤

Published by bloggingwithsurvivor.com

I wish I could change the lives of people around me !

102 thoughts on “പറയാതെ അറിഞ്ഞ സൗഹൃദത്തിന്…

 1. Who is this dear friend of yours ..no gender revealed….must say?? Bf ? Or friend 😂a secret way to thank.. fabulous concept dear….new . Keep writing

  Liked by 3 people

 2. Such a flip you are diyy… ne alley paranjeyy.. that u don’t wanna patchup with ur old frnds..den now a blogg on dem.. u never thank the true persons who were wid u when u had nothing ..not even dem..now I too felt that u have changed and u have changed a lot…wow crazy concept..keep going 👏👏👏👏

  Liked by 5 people

  1. I really don’t know how i offended you or what provokes you to comment this way whenever I publish a blogg…From the past 2 bloggs you’ve been doing the same.. 🤷‍♀️why ? I don’t think you know me the way I’m, your comment proves it…I am someone who cares for everyone around and I never want to show it off inorder to prove it..I’m not that silly or mean to change suddenly for someone or something …whatever has happened…it happened for a reason..I hope this is clear …if u wnt to say anything more just mail me and I really expect your support in the future but in a positive way..thank you Bibin ♡♡♡

   Liked by 1 person

   1. It’s my choice on how to comment after reading a blogg .Though I think u have copied this idea from some other blogger…and seriously feel that u are maintaining a fake blogger to write bloggs for u..it’s not ur content…I request her followers to boycott her bloggs

    Like

 3. Too good to see that you are blogging seriously 😁and about this such a fabulous concept…eee also i would love to thank anju for sharing this.. 😊really nice..hope ur frndship last long.. by the way girl or boy…or bf??

  Liked by 2 people

 4. May ask your motive behind this blogg..was it ur idea? Is this blogg about your best friend.. what’s the one quality that none of your friends have but this one definetely possess…really interesting dear🤗🤗🤗

  Liked by 2 people

  1. My motive behind this blogg was very simple…it was just a sweet gesture of mine to express my gratitude towards my best friend..😊❤yeah the one i mentioned is just different from every other frnds and is my best friend..thanks a lot aunty❤❤❤❤keep reading…ur support inspires me to write more everytime 🙂🙂

   Like

 5. I would like to tell you something dear.. try publishing bloggs on weekends.. coz u know how disturning these online classes and assignments so..weekends are just perfect to enjoy bloggs with a cup of coffee. ..😉😉Malayalam bloggs are nice ..

  Liked by 2 people

 6. Whenever u write something in malayalam try writing a brief description abt the blogg in English so that non malayalees can also understand wht it is..😉😊😊. Keep writing

  Liked by 1 person

  1. Thanks a lot Karthika..even I was thinking about this..will definetely try to implicate this from the next blogg itself 🤗🤗thanku for the suggestion dear…u guys not just read my bloggs but also provide me with necessary suggestions…thanks a lot from the bottom of my hypothalamus 😁😁😀😀❤❤

   Like

  1. I am not that confident yet to monetize my blogg and also Iam not yet stable with my bloggs ..so I feel I still need some more experience inorder to monetize my blogg..but thanks a lot for ur kind words 🤗🤗🤗keep supporting ❤

   Like

 7. Ur work inspires so many girls like me to word hard and start something innovative.. anie teacher keeps reminding us to do something innovative as u did.. ur a such a pure soul..you try creating awareness among people without even charging for it.. ☺☺☺☺☺

  Liked by 1 person

  1. Yeah even u can start try something coz it’s really fun to do something new and also it’s interesting..so if u have talent then there is no harm in starting up something new😊😉I agree with Anie teacher ❤thanks for supporting..keep reading dear 😍🤗

   Like

 8. Sadharna namma ee youtube oke comment edarreee ollee but replyum onnum kitullaa..Ethuppa suggestions oke kettu ..njn paranjapole malayalam blogg oke ettekanee …😀😀keep writing…ur the mass mahn

  Liked by 1 person

  1. Haha Bibin 😂 I’ll suggest a place for you to visit…its a suburb in the city of thiruvananthapuram ….and is situated btwn peroorkada nd shasthamangalam… Oolampara 😉 …u continue with boycotting😅.. those who Luv to read my bloggs will alwyz support me

   Like

 9. മനോഹരമായ എഴുത്ത്… ചിലപ്പോഴേലും പ്രണയത്തേക്കാൾ ഭംഗി ചില സൗഹൃദങ്ങൾക്ക് തോന്നിയിട്ടുണ്ട്…

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: