ഏറ്റം സുരക്ഷിതമായ കരങ്ങളിലായിരുന്നില്ലേ ഞാൻ…?

കുറച്ചു നേരമായി അച്ഛനും അമ്മയും ആ മുറിക്കുമുന്നിൽ കാത്തുനിൽക്കുന്നു…പുറത്തു നല്ല മഴയുണ്ട്….ഞാൻ കാണാൻ കൊതിക്കുന്നൊരു മഴ.. ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നു പെയ്യുന്ന മഴയെ ഞാൻ പ്രണയിക്കുന്നു…. “കയറി വരൂ..! ” ആ മുറിക്കുള്ളിൽ നിന്നുമൊരു ശബ്ദം…മറ്റെന്തോ ചിന്തിച്ചു നിൽകുകയായിരുന്ന അമ്മ പെട്ടെന്ന് ഉണർന്നു…രാവിലെ മുതൽ അമ്മ വളരെ അസ്വസ്ഥയായിരുന്നു എന്തായിരിക്കും കാരണം?.. അമ്മയുടെ മുഖം വല്ലാതെ വിളറിയിരുന്നു…അമ്മയുടെ ശബ്ദത്തിലെ മാറ്റവും ഞാൻ ശ്രദ്ധിച്ചിരുന്നു…അമ്മയുടെ നിരാശ നിഴലിക്കുന്ന കണ്ണുകൾ കണ്ടിട്ടാവണം…. തെല്ലൊരു ആലസ്യത്തോടെ ആ മുറിയിലിരുന്ന വ്യക്തി ഇരിക്കാൻ ആവിശ്യപ്പെട്ടു….ഞാൻ എവിടെയോ കേട്ടു മറന്നൊരു ശബ്ദം….ആ ശബ്ദം എന്നെ ഭയപ്പെടുത്തുന്നതു പോലെ എനിക്കു തോന്നി…ആരായിരിക്കും അത്?… അമ്മയും അച്ഛനും എന്തിനാ ആ വ്യക്തിയെ കാണാൻ വന്നിരിക്കുന്നത്? ഇങ്ങനെ ചില ചോദ്യങ്ങൾ എന്റെ മനസിലൂടെ മിന്നിമറഞ്ഞു… അവരെന്തോ കാര്യമായ ചർച്ചയിലാണ് അമ്മ ഒന്നും സംസാരിക്കുന്നില്ല… അമ്മയുടെ ഹൃദയമിടിപ്പുകളിൽ ഇടക്കുണ്ടാവുന്ന മാറ്റം എനിക്കറിയാൻ കഴിയുന്നുണ്ട്.. എന്താണ് അവർ സംസാരിക്കുന്നത്? പെട്ടെന്നു ക്രുരനായ ഒരു മനുഷ്യൻ എനിക്കു മുന്നിൽ പ്രത്യക്ഷപെട്ടു അയാളോടൊപ്പം ചെല്ലാൻ എന്നോട് ആവിശ്യപ്പെട്ടു… അയാളുടെ കാലൊച്ചകൾ പോലും എന്നെ ഭയപ്പെടുത്തി…. ആരാണയാൾ എന്ന ചോദ്യത്തിനു അയാൾ തന്ന മറുപടി എന്റെ ശരീരത്തിലൂടെ അരിച്ചിറങ്ങി….”നിനക്കു പോകാൻ സമയമായി നിന്റെ മരണമാണ് ഞാൻ…” ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ ആർത്തട്ടഹസിച്ചു…മരണത്തിനു എന്നോട് അടങ്ങാത്ത കൊതിയുള്ളതായി എനിക്കു തോന്നി…ജനിച്ചാൽ ഒരുനാൾ മരിക്കണം. പക്ഷെ ഞാൻ ജനിച്ചിട്ടില്ലല്ലോ? അതെ… ! ഞാൻ ജനിച്ചിട്ടില്ല…. അമ്മയുടെ ഉദാരമാകുന്ന സ്നേഹത്തൊട്ടിലിൽ വളർന്നുകൊണ്ടിരിക്കുകയാണ് ഞാൻ…

” അബോർഷൻ ” അടുത്ത നിമിഷം ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു… കൊടുംവേനലിലും എനിക്കു തണലേകും എന്നു കരുതിയവന്റെ അധരത്തിൽനിന്നാണ് അവ പുറപ്പെട്ടത്. രാവിലെ മുതൽ അവർക്കിടയിൽ ഉണ്ടായിരുന്ന നിശബ്ദതക്കും, അമ്മയുടെ മുഖത്തെ നിസ്സഹായതക്കും, കണ്ണുകളിലെ നിരാശക്കും പിന്നിലെ കാരണം ഞാനറിഞ്ഞു… സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി എന്നെയവർ പറഞ്ഞുവിടാൻ തയ്യാറാവുകയാണ്. എന്നെ എങ്ങനെ ഇല്ലാതാക്കണം എന്നു തീരുമിക്കുകയാണ് അവർ…മരണം എന്നെ നോക്കി അട്ടഹസിച്ചത് എന്തിനെന്നു ഞാൻ തിരിച്ചറിഞ്ഞു…

കുറച്ചുനാളുകളെ ആയിരുന്നുള്ളു എന്നിൽ ജീവന്റെ തുടിപ്പുകൾ ആരംഭിച്ചിട്ട്. എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് താനെന്നു.

അമ്മേ നിന്നോട് മാത്രമായി പറയാൻ ഒരുപാടുണ്ടെനിക്ക്…എന്റെ പിഞ്ചു ഹൃദയം തുടിച്ചുതുടങ്ങിയ നാൾ മുതൽ ഞാൻ നിന്നെ അറിഞ്ഞിരുന്നു…കുറച്ചുനാളുകൾ നീയറിയാതെ ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നു… നിന്റെ എപ്പോഴുമുള്ള ക്ഷീണത്തിനും അടങ്ങാത്ത വിശപ്പിനും കാരണം ഞാനായിരുന്നു. എന്റെ വരവ് അച്ഛനെയും അമ്മയെയും ഒത്തിരി സന്തോഷിപ്പിക്കുമെന്നു എനിക്കറിയാം.. .. ഞാനും കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ കുഞ്ഞായി ഞാൻ പിറന്നുവീഴുന്ന ആ ദിവസത്തിനായി…നാല് ആഴ്ചകൾ ഒക്കെ കഴിഞ്ഞപ്പോഴാണ് നിന്റെ ഉള്ളിലെ എന്റെ സാനിധ്യം നിന്നെയറിയിക്കണെമെന്നു ഞാൻ തീരുമാനിച്ചത്…അന്നു നീ തലചുറ്റിവീണത് എനിക്കുവേണ്ടിയായിരുന്നു…അന്ന് അമ്മക്ക് വേദനിച്ചോ? എത്രയും സ്നേഹം നിറഞ്ഞ അമ്മേ വളരെ ചെറുതാണ് ഞാൻ.. എങ്കിലും എന്റെ ഹൃദയം തുടിക്കുന്നുണ്ട്.. എത്രയും വേഗം നിന്റെ മുഖം ദർശിക്കണമെന്നു എനിക്കാഗ്രഹമുണ്ട് പക്ഷെ ഇപ്പോൾ എനിക്കതിനാവില്ല….നിന്റെ ഉദരത്തിൽ ഞാൻ സുരക്ഷിതയാണ്…നീയാണ് എന്റെ ലോകം നിന്റെ ഉദരത്തിലെ സ്നേഹത്തൊട്ടിലിൽ സ്വപ്നങ്ങളുടെ ചിറകിൽ മോഹങ്ങളുടെ ഊഞ്ഞാലിൽ ഞാൻ നിനക്കൊപ്പം വളരുകയാണ്…നീയാണ് എന്റെ മാലാഖ… ഞാൻ കാണുന്ന സ്വപ്നങ്ങളെല്ലാം നിന്നോടൊപ്പമായിരുന്നു… നിന്റെ അമ്മിഞ്ഞപ്പാൽ നുകരാനും നിന്റെ കഥകൾ കേൾക്കാനും എനിക്കെത്ര ആഗ്രഹമെന്നറിയോ? നിന്റെ വിരൽത്തുമ്പിൽ പിടിച്ചു പിച്ചവെക്കാൻ എന്റെ കാലുകൾ കൊതിക്കുന്നുണ്ട്…

നിന്റെ ഹൃദയമിടിപ്പുകൾ എനിക്കു താരാട്ടു പാട്ടുകളാണ്…. നിന്റെ ഗർഭപാത്രത്തിലെ ചുടിൽ നിന്നോട് പറ്റിച്ചേർന്നു കിടക്കുകയാണ് ഞാൻ….ഭൂമിയിലെ പൂക്കളും പുഴകളും മഴയും മലയുമൊക്കെ നിന്നിലൂടെയാണു ഞാനിപ്പോൾ കാണുന്നത്….എനിക്കേറ്റവും പ്രിയപ്പെട്ട ശബ്ദം നിന്റേതാണ്…ചില പദങ്ങൾ നീ ഉരുവിട്ടപ്പോഴും ചില പദങ്ങളിൽ നീ പുഞ്ചിരിച്ചപ്പോഴും ചിലപ്പോൾ മുറിഞ്ഞ വാക്കുകളാൽ …. പിന്നെ തുടരെത്തുടരെയുള്ള വാക്കുകളാൽ.. മറ്റുചിലപ്പോൾ പാതി ചുണ്ടിൽ തന്നെ നിന്നുപോയ വാക്കിൻകഷ്ണങ്ങളാൽ നീ സംസാരിക്കുന്നത് ഞാൻ കേട്ടിരിക്കും.. നീ കരയുമ്പോൾ നിന്നോടൊപ്പം ഞാനും കരയുന്നുണ്ട്… നീ പുഞ്ചിരിക്കുമ്പോൾ
ഞാനും നിന്നോടൊപ്പം പുഞ്ചിരിക്കുന്നുണ്ട്…എന്റെ വരവ് നിനക്കു ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്ന് എനിക്കറിയാം….അമ്മയെന്നുള്ള എന്റെ വിളിക്കായി നീ കാതോർത്തിരിക്കുകയാണെന്നും എനിക്കറിയാം…ഭുമിയിലേക്കു വരാൻ എനിക്കു നിന്റെ അനുവാദം ആവിശ്യമാണ്…ഞാനെന്റെ വരവറിയിച്ചപ്പോൾ സകല വേദനകളും സഹിച്ചു എന്നെ ലോകത്തിനു സമ്മാനിക്കാൻ നീ തയാറായതല്ലേ…

നിങ്ങൾക്ക് ഓർമ്മയുണ്ടോ ഞാനെന്റെ വരവറിയിച്ച ആ ദിവസം…ഒരു സ്‌ക്രീനിലൂടെ നിങ്ങളെന്നെ കൺനിറയെ കണ്ട ആ ദിവസം…എന്റെ ഹൃദയമിടിപ്പുകളെ നിങ്ങൾ തൊട്ടറിഞ്ഞ ആ ദിനം…എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്കന്ന്….നിങ്ങളുടെ കണ്ണുകൾ നിറഞ്ഞതും, ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞതും, ഉള്ളിൽ ആഹ്ലാദം നിറഞ്ഞതും ഞാനറിഞ്ഞിരുന്നു….

വിയർപ്പിനു പോലും സ്നേഹത്തിന്റെ ഗന്ധമെന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്ന് അച്ഛൻ അമ്മയെ ചേർത്തുപിടിച്ചപ്പോഴാണ്.. ആ സാമിപ്യം.. ആ നെഞ്ചിന്റെ ചൂട് ഞാനും അറിഞ്ഞിരുന്നമ്മേ… ഇരുട്ടിൽ അവനെനിക്കു വെളിച്ചമാകുമെന്ന് നിന്റെ കൈകൾ കോർത്തു പിടിച്ചുകൊണ്ടു അവൻ തെളിയിച്ചതാണ്.. എന്റെ ചിറകുകളും എന്റെ ആകാശവും എന്റെ സൂര്യനും സൂര്യോദയവയും അവനാണെന്ന് എനിക്കറിയാമായിരുന്നു.

അച്ഛാ..നിന്റെ സാമിപ്യം ഞാനെന്നും അറിഞ്ഞിരുന്നു.. നിന്റെ കൈകളിൽ ഞാൻ സുരക്ഷിതയാണ്… കർക്കശക്കാരനാണെന്നെനിക്കറിയാം… പക്ഷെ നിന്റെ നെഞ്ചിന്റെ താളവും ആ നെഞ്ചിലെ തീയും എനിക്ക് താരാട്ടായിരുന്നു…..

പക്ഷെ അന്ന് എന്നെ സ്വീകരിക്കാൻ തയാറായ നിങ്ങൾ ഇപ്പോൾ എന്തുകൊണ്ടാ എന്നെ കൊന്നുകളയാൻ തീരുമാനിച്ചത്? നിങ്ങൾക്ക് ലഭിച്ച സ്നേഹസമ്മാനം ആയിരുന്നില്ലേ ഞാൻ? ഞാനെന്തു തെറ്റാ ചെയ്തേ?

ഇപ്പോൾ ദാ ഈ മുറിയിൽ എനിക്കായുള്ള മരണമണി മുഴങ്ങികേൾക്കുന്നു…”ഇതു പെൺകുഞ്ഞാണ്, ഈ കുഞ്ഞു നമ്മുടെ ജോലിയെ ബാധിക്കും” എന്നച്ഛൻ പറഞ്ഞപ്പോൾ അമ്മക്ക് തടയായിരുന്നില്ലേ…..എനിക്കു കാവൽ നിൽക്കുമെന്ന് ഞാൻ കരുതിയവന്റെ വാക്കുകൾ… അതെന്റെ കുഞ്ഞു ഹൃദയത്തെ കീറിമുറിച്ചു… സുരക്ഷിതമെന്ന് ഞാൻ കരുതിയ ഗർഭപാത്രം എനിക്കു കൊലക്കളമാവാൻ പോകുന്നു… ഞാൻ കേട്ടു മരണത്തിന്റെ കാലൊച്ചകൾ.. അതെന്നിലേക്കു വരവുതെ എന്നു ഞാൻ പ്രാർത്ഥിച്ചു…എന്നെ കൊല്ലരുതെ എന്നു ഞാൻ നിങ്ങളോടപേക്ഷിക്കുന്നുണ്ടായിരുന്നു…..എന്റെ കൈകാലുകൾ ഇളക്കി ഞാൻ ആവുന്നത്ര പ്രതിഷേധിച്ചു… പക്ഷെ എന്റെ ശ്രമം നിന്റെ വയറിനെ നോവിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അതുപേക്ഷിക്കാനേ എനിക്കായുള്ളു… അലറിക്കരഞ്ഞെങ്കിലും എന്റെ രോദനം അച്ഛനും അമ്മയും ചെവിക്കൊണ്ടതേയില്ല

എന്നെ കൊല്ലാൻ സമ്മതം മൂളിയപ്പോൾ നീ മറന്നുപോയിരുന്നോ അമ്മേ … എന്നിലെ ജീവന്റെ തുടിപ്പ് ആദ്യമറിഞ്ഞവൾ നീയാണെന്നത്… എന്നിലെ ശ്വാസത്തിന്റെഗതി ആദ്യമറിയേണ്ടതും നീയാണെന്നത്… എന്നിലെ ചലനം ആദ്യമറിഞ്ഞതും നീയാണെന്നത്…. എന്നിലെ കുസൃതികൾ ആദ്യമറിയേണ്ടതും .. എന്നിലെ സങ്കടവും സന്തോഷവും ആദ്യമറിഞ്ഞതും നീയാണെന്നത്… എന്റെ ദൈവം നീയായിരുന്നു എന്നത്….നീ മറന്നുപോയോ…? അച്ഛാ ഞാനൊന്ന് ചോദിക്കട്ടേ ഞാനൊരു ആൺകുട്ടിയായിരുന്നെങ്കിൽ അച്ഛനെന്നെ സ്വീകരിക്കുമായിരുന്നോ? അച്ഛന്റെ കുഞ്ഞു രാജകുമാരിയാവാൻ കൊതിച്ചതല്ലേ ഞാൻ…

അമ്മേ അച്ഛാ… ദാ അവരെന്നെ കൊല്ലാൻ ആയുധങ്ങളുമായി വരുന്നു… അമ്മേ ഒന്നു പറഞ്ഞുകൂടേ നിനക്കെന്നെ വേണമെന്ന്….? അവരെ തടഞ്ഞുടെ നിനക്ക്? ഒന്നുമുരിയാടാതെ ഒന്നു കരയാൻ പോലുമാവാത്ത എന്നെ കേട്ടില്ലെന്നു നടിക്കാൻ നിനക്കെങ്ങനെ സാധിച്ചു? ഓപ്പറേഷൻ തിയേറ്ററിന്റെ ഇരുണ്ട വെളിച്ചത്തിൽ മുയർച്ചയുള്ള ആയുധങ്ങൾ സജ്ജമായിരുന്നു… എന്റെ പ്രതിഷേധം ആരും വകവെക്കുന്നതെയില്ല….എനിക്കു വേണ്ടി വാദിക്കാനും ആരുമുണ്ടായിരുന്നില്ല…എന്റെ ദൈവം പോലും.

അവർ ദാ എന്റെ വിരലുകൾ മുറിച്ചു മാറ്റുകയാണ് അമ്മേ എനിക്കു വേദനിക്കുന്നുണ്ട്… അവരോട് നിർത്താൻ പറയ്… എന്നെ ഇഞ്ചിഞ്ചായി മുറിച്ചെടുക്കുന്ന ആ കുർത്ത ഉപകരണത്തിൽനിന്നു രക്ഷപെടാൻ ഞാൻ ശ്രമിക്കുകയാണമ്മേ…അമ്മേ നിന്നെക്കാളേറെ മരണം എന്നെ സ്നേഹിക്കുന്നുണ്ടോ? … അവനെ പരാജയപ്പെടുത്താൻ എനിക്കാവുന്നില്ലല്ലോ…. ഞാൻ വേദനകൊണ്ട് പുളഞ്ഞു… എന്റെ കൈകൾ കാലുകൾ ഉടൽ എല്ലാം നിമിഷനേരങ്ങൾ കൊണ്ട് അവർ മുറിച്ചുമാറ്റി… അപ്പോഴും എന്റെ കുഞ്ഞു ഹൃദയം നിങ്ങളുടെ കരുണക്കായി യാചിക്കുന്നുണ്ടായിരുന്നു…നാലു മാസം മാത്രമുള്ള ഭ്രുണമായിരുന്നെങ്കിലും…ഒരു ജീവനായിരുന്നില്ലേ ഞാൻ…..

ഇനിയൊരിക്കലും എന്റെ കണ്ണുകൾ നിങ്ങളെ കാണാൻ കൊതിക്കില്ല… എന്റെ കരങ്ങൾക്കു നിങ്ങളെ വാരിപുണരാനാവില്ല…നിന്റെ ഹൃദ്യത്തിനൊപ്പം എന്റെ കുഞ്ഞു ഹൃദയം താളംചവിട്ടില്ല….നിങ്ങളോടൊപ്പം പിച്ചവെക്കാൻ എന്റെ കാലുകൾക്കാവില്ലിനി…എന്നെ കൊന്നുകളഞ്ഞില്ലേ നിങ്ങൾ..

നിങ്ങളുടെ കുഞ്ഞായി വളരുവാനുള്ള എന്റെ മോഹവും… സ്വപ്നങ്ങളും ബാക്കിയാക്കി മറ്റൊരു ലോകത്തേക്കു ഞാൻ യാത്രയാവുകയാണ്.. അവിടെ എന്നെപോലെ ഒരുപാടു കുഞ്ഞു ജീവനുകളുണ്ട്… ഞങ്ങൾ എന്തു തെറ്റാണു ചെയ്തതെന്നറിയില്ല…. ക്രൂരതനിറഞ്ഞ ഈ ലോകത്തെയും ഇവിടുത്തെ മനുഷ്യരെയും തിരിച്ചറിയാൻ കഴിയാതെ പോയതാവാം….. ഒരു ഭാഗത്തു ഞങ്ങൾക്കായി ചിലർ തപസ്സിരുന്നപ്പോൾ മറുഭാഗത്തു മറ്റുചിലർ ഞങ്ങളെ നിഷ്കരുണം കൊന്നുകളഞ്ഞു.. പറയുവാൻ നിരവധി ന്യായീകരണങ്ങൾ ഉണ്ടെങ്കിലും… സകലതിനും കാലം സാക്ഷി… ഒരിക്കൽ ഇതൊക്കെ ഒരു ചോദ്യമായി നിങ്ങൾക്ക് മുന്നിലെത്തും അന്നു നിങ്ങൾ മറുപടി പറയേണ്ടി വരും...

❣️❣️Friendship day wishes to all those lovely people out there… love you all… have a great day ❣️❣️

Published by bloggingwithsurvivor.com

I wish I could change the lives of people around me !

57 thoughts on “ഏറ്റം സുരക്ഷിതമായ കരങ്ങളിലായിരുന്നില്ലേ ഞാൻ…?

  1. Hi dona. This blogg will definitely make ur parents proud . Its so sensitive. So delicate issue and u wrote this so beautifully that it touched my heart .it made me cry. I sincerely recommend each one of you to read this.. but dear ur bloggs are published without notification this time …do it check it once .. lots of love dear ..really proud of dear..

    Liked by 3 people

  2. I am speechless Dona..incredible is the only word that comes to my mind everytime I read ur bloggs.. u r damn special and so ur bloggs are…❤❤😘😘even Iam a mother of a girl child and we didnt cried or weeped coz it was a girl..we celebrated her birth ❤❤😘😘keep writing

    Liked by 3 people

  3. Ur bloggs are eye catchy with lots of pictures…awesome creativities.. all I wanna say is celebrate ur birth coz u are girl coz we are girls ❤❤❤

    Liked by 3 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: