അവനവളുടെ കൂടപ്പിറപ്പല്ലേ…..

അവളെ സംബന്ധിച്ച് അതൊരു നല്ല ദിവസമായിരുന്നില്ല.. ആ മുറിയുടെ മുലയിൽ നിശ്ശബ്ദനായിരിക്കുന്ന ഭർത്താവിനെ നോക്കുന്ന അവളുടെ വലത്തേകണ്ണിൽ നിന്നും വലിയ പ്രയത്‌നത്തിനുശേഷം രക്ഷപെട്ടതുപോലെ ഒരു കണ്ണുനീർത്തുള്ളി താഴേക്കൊഴുകി അതു തടയാൻ ഇടത്തെ കണ്ണിനു മാത്രമല്ല അവളുടെ മറ്റു ശരീര ഭാഗങ്ങൾക്കുമായില്ല…കിടക്കുന്നതു ആശുപത്രിയിലായാലും തന്റെ അഭ്യാസങ്ങൾ കുറക്കാൻ കുസൃതികുട്ടൻ തയാറായില്ല…എങ്കിലും കാൽവെള്ളകൾ കൊണ്ടുള്ള ആ പ്രയോഗം ആ നിമിഷം അവൾക്കു തലോടലായാണ് തോന്നിയത്.. അവളങ്ങനെയാണ്… കുഞ്ഞോമനയെ അവൾ മോനായി സകല്പിച്ചു കഴിഞ്ഞിരുന്നു…

മൂത്ത മകൾക്കു കുഞ്ഞനിയൻ വേണമെന്നാണാഗ്രഹം…വിനായക് എന്നു മകൾ നൽകിയ പേരും അവൾക്കിഷ്ടപെട്ടു..മകളെ അമ്മുമ്മയുടെ അടുത്താക്കി ആശുപത്രിയിലേക്കു വരുമ്പോൾ തന്നെയും കൊണ്ടുപോവണമെന്നു അവൾ ശാഠ്യം പിടിക്കുന്നുണ്ടായിരുന്നു.. പക്ഷെ പതിവുപോലെ കണുരുട്ടി അവൾ മകളെ പേടിപ്പിച്ചില്ല…അനിയനുമായി തിരികെ വരാം എന്ന അവളുടെ വാക്കിൽ ആ കുഞ്ഞു മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണ് അവളെ ആശുപത്രിയുടെ കിടക്ക വരെ എത്തിച്ചതെന്നു തോന്നിപോയി അവൾക്കു….അവളുടെ ഞരമ്പിലൂടെ ഓടുന്ന രക്തം വാക്‌സിനുകളുടെയും മരുന്നിന്റെയും സ്വഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു…ആ മുറിയിലെ മരുന്നുകളുടെ ഗന്ധം അവളുടെ മൂക്കിലൂടെ തുളച്ചുകയറുന്നു….

പക്ഷെ അവളിലുണ്ടായിരുന്ന ദേഷ്യം ചുറ്റുമുള്ള ജീവനില്ലാത്ത വസ്തുക്കളോടായിരുന്നില്ല… മറിച്ചു ഭർത്താവിന്റെ മടിയിൽ ചുരുണ്ടുകിടക്കുന്ന രണ്ടു പേജുള്ള ഒരു മാസികയോടായിരുന്നു…അത് അവളെ നോക്കി കളിയാക്കുന്നതായി അവൾക്കു തോന്നി….. സ്വപ്നങ്ങളുടെ ലോകത്തു പാറികളിക്കേണ്ട തന്റെ കുഞ്ഞുമാലാഖയെ പറ്റി ആ മാസിക എന്തൊക്കെയാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്…? അവളുടെ ചിന്ത ആ മാസികയുടെ രണ്ടാം പേജിലേക്ക് ചേക്കേറി…എത്രയും വേഗം തന്റെ പൊന്നോമനയെ കാണാൻ കൊതിച്ച അവളുടെ മാതൃഹൃദയത്തിൽ നിന്നും അപ്പോൾ ചോര പൊടിയുന്നുണ്ടായിരുന്നു….

ഒരമ്മക്ക്… ഒരു ഗർഭിണിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ മാസികയിലെ വാക്കുകൾ…പക്ഷെ തന്റെ ഭർത്താവിനെ പോലെ അതു മനസ്സിന്റെ ഏതോ ഒരു കോണിൽ സൂക്ഷിക്കാൻ അവൾ പഠിക്കേണ്ടിയിരിക്കുന്നു…ചുറ്റുമുള്ളതൊന്നും അവൾ അറിഞ്ഞതേയില്ല…നാളെ തന്റെ ജീവന്റെ പതിയായി മറ്റൊരാൾ കുടി പിറക്കും എന്ന സന്തോഷത്തിൽ ഉറങ്ങാൻ അവൾ ശ്രമിച്ചെങ്കിലും… കണ്ണടച്ചപ്പോഴേ ആ മാസികയിലെ രണ്ടാം പേജിൽ ചുമന്ന നിറത്തിൽ എഴുതിയ അക്ഷരങ്ങൾ അവളെ നോക്കി കൊഞ്ഞനംകുത്തുന്നതായി അവൾക്കു തോന്നി…..

പെട്ടെന്നാണവൾ ഉണർന്നത്… അവൾക്കു മുകളിലൂടെ എന്തൊക്കെയോ മിന്നി മറയുകയാണ്…അവളൊരു യാത്രയിലായിരുന്നു… അവളെയും വഹിച്ചുകൊണ്ട് ഒരു ഉരുളുന്ന കട്ടിൽ നിലകൾ കയറുകയാണ്… ഉരുളുന്ന കട്ടിലിലെ അവളുടെ യാത്ര അവസാനിച്ചത് ലേബർ റൂമിനു മുന്നിലാണ്…. ആ മുറിയിൽ എന്തോ വലിയ യുദ്ധം നടക്കുകയാണെന്ന് അവൾക്കു തോന്നി…ഫ്ലൂറസെന്റ് ലാംമ്പുകളും ഇരുട്ടും തമ്മിലുള്ള യുദ്ധം… പ്രകാശം ജയിച്ചെങ്കിലും.. പരാജയപ്പെട്ടോടിയ ഇരുട്ട് അടുത്ത യുദ്ധത്തിനു പോവുകയാണെന്ന് അവൾക്കു തോന്നി…

ശരീരത്തോടൊപ്പം മനസും മരവിച്ച അവളുടെ ചിന്തയിൽ നിന്നും മാസികയും അതിലെ ചുമന്ന അക്ഷരങ്ങളും മാഞ്ഞു തുടങ്ങിയിരുന്നു…അവൾക്കു അരികിൽ നിന്ന ഡോക്ടർമാരുടെ സംഭാഷണത്തിലെ കത്രികകളുടെ നമ്പറുകൾ അവൾക്കു മനസിലായില്ല… അവൾക്കു മുന്നിൽ എല്ലാം അപ്രത്യക്ഷമായി തുടങ്ങിയിരുന്നു… പിന്നീടെപ്പോഴോ അവൾ ഉണർന്നു… ഡൗൺസിൻഡ്രോം, ഓട്ടിസം.. ഇതൊക്കെയെന്ത്? ആ ചുവന്ന തലക്കെട്ടുകൾ വീണ്ടും അവളുടെ മനസിൽ ഓടിയെത്തി… “കുഞ്ഞിനെ ഉടൻതന്നെ NICU ലേക്ക് മാറ്റണം… പെട്ടെന്ന്… ” ആ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങിക്കേട്ടു… പിന്നെ ചുറ്റും നിശ്ശബ്ദതയായിരുന്നു…

തന്റെ കൈപിടിച്ചു പിച്ചവെച്ചു നടക്കാമെന്നും, തന്റെ മാറിന്റെ ചുറുടേറ്റു ഉറങ്ങാമെന്നും, രാവിലെ മുഴുവനുറങ്ങി രാത്രി മറ്റുള്ളവരുടെ ഉറക്കം കെടുത്താമെന്നും അവൻ ചിന്തിച്ചിരിക്കാം… പക്ഷെ അവന്റെ ചുറ്റും ചിരിക്കുന്ന മുഖങ്ങൾ ഉണ്ടായില്ല… പക്ഷെ അവൾക്കതിനാവില്ലല്ലോ അവൾ അവന്റെ അമ്മയല്ലേ…

തൊട്ടടുത്ത ദിവസം കുഞ്ഞിനേയും കൊണ്ട് മൂന്നാം നിലയിലേക്കും തിരിച്ചു താഴേക്കും നടന്നിറങ്ങിയപ്പോഴും വേദനിച്ചതു ഉദരത്തിലെ കുത്തിക്കെട്ടുകൾ ആയിരുന്നില്ല അവളുടെ മനസായിരുന്നു… കുറെയേറെ നേരം അവൾ അവന്റെ കുഞ്ഞു മുഖത്തേക്ക് നോക്കിയിരിയുന്നു… പതിയെ അവൾക്കു മനസിലായി താൻ കരുതിയ പോലെ അവന്റെ കാൽവെള്ള മിനുസ്സമുള്ളതായിരുന്നില്ല…. മുക്കും കണ്ണും മുഖവുമൊന്നും അവളെ പോലെയോ അവന്റെ അച്ഛന്റെ പോലെയോ അല്ല… കുറ്റിമുടിയും.. ഉരുണ്ട തലയും ചെറിയ മുക്കും…ഉരുണ്ട കാൽകൈകളും നീളംകുറഞ്ഞ കുഞ്ഞുനഖമുള്ള വിരലുകളും ഒക്കെയായിരുന്നു…..

തിരികെ വീട്ടിലെത്തിയപ്പോൾ കുഞ്ഞിങ്ങനെ ഇരിക്കുന്നതെന്താണെന്നു ചോദിച്ച എല്ലാവരെയും ശപിക്കാനാണ് അവൾക്കു തോന്നിയത്… എല്ലാം ക്ഷമിക്കുന്ന കോടതി ആ വിഷയത്തിലും വിധി പറഞ്ഞ് അവരെ വെറുതെവിട്ടു…

വീട്ടിലെ ലോകം വ്യത്യസ്തമായിരുന്നു… കുടുംബമെന്ന കണ്ണിയിൽ പൂർണമായും അവൾ അകപ്പെട്ടിരുന്നു… ഓരോ ദിവസവും കുഞ്ഞിനെ മടിയിലിരുത്തി വെറുതെയവൾ നോക്കിയിരുക്കുമായിരുന്നു… ചുറ്റുമുള്ള എല്ലാവർക്കും അവനൊരു രോഗിയായി… വീണ്ടും ഒത്തിരിയേറെ ചെക്കപ്പുകൾ സ്കാനിങ്… കണ്ണുവിടാരാത്ത അവളുടെ കുഞ്ഞിന്റെ വിടർന്ന ഹൃദയത്തിലെ ഒട്ടകളും ഒരു ശാസ്ത്രക്രിയയിലൂടെ അടച്ചു…

അവനുറങ്ങുന്ന ദിവസവും അവൾ കഴിക്കുന്ന ദിവസവും വിരളമായികൊണ്ടിരുന്നു… പേരിടീലിനു അവനെ വിനായക് എന്നു വിളിക്കണമെന്ന് അവൾ ആവിശ്യപെട്ടെങ്കിലും അവളും അവളുടെ ആവിശ്യവും അന്നു രാവിലെ ഉറങ്ങിപ്പോയി…നാവനുസരിക്കുന്നതു രണ്ടക്ഷരമുള്ള പേരായതിനാൽ അവർ അവനെ അപ്പു എന്നു വിളിച്ചു… അങ്ങനെ അവന്റെ വേദനയും അവനെകുറിച്ചുള്ള ദുഃഖവും കുടുംബത്തിലെ ഒരഥിതിയായി…

അതിനിടയിലെന്നോ ആ മാസിക വീണ്ടും അവളുടെ കയ്യിലെത്തി… തന്റെ മകനു ഡൗൺസിൻഡ്രോം ആണ്….. പക്ഷെ സമൂഹം പറയും അവൻ മന്ദബുദ്ധിയാണ്… അവൾക്കു സഹിക്കാൻ കഴിയാഞ്ഞതും അതുതന്നെയാണ്… ആ വാക്കിനെ അവൾ വെറുത്തു തുടങ്ങിയിരുന്നു… മന്ദബുദ്ധിയാണെന്നു സമൂഹം പറഞ്ഞപ്പോൾ അത് തന്റെ മകനല്ലേ എന്നവൾ സന്ദേഹിച്ചു… അപ്പോഴും പുറമെ വികാരശൂന്യനായി അച്ഛൻ നിശബ്ദം കരയുകയായിരുന്നു….അവൾക്കു ആരോടും പരാതിയില്ല? ആരോടാണ് അവൾ പരാതി പറയുക അവനെ മന്ദബുദ്ധി എന്നു മുദ്രകുത്തിയ സമൂഹത്തോടോ അതോ അവനെ പുറത്തെടുക്കുന്നതിനു മുൻപും ശേഷവും നിശ്ശബ്ദനായിരുന്ന ഡോക്ടറോടോ…? അതോ തനിക്കു പ്രിയപ്പെട്ട കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലെത്തിക്കണമെന്നാഗ്രഹിച്ച ദൈവത്തിനോടോ?

വിഷമവും കരച്ചിലുമൊക്കെ അർത്ഥമില്ലാത്തതെന്നു മാസിലാക്കിയ അവൾ ഇന്നാ കുഞ്ഞിന് മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുകയാണ്.. പക്ഷെ അവൾ ഇന്നും ചോദിക്കും… വെറുതെ സ്വയം… ഞങ്ങളുടെ കാലശേഷം അവളുടെ മകനെ ആരു നോക്കും? അവൾക്കതിനൊരുത്തരവും ഉണ്ടായിരുന്നു….

“അവളുണ്ടല്ലോ… അവനവളുടെ കൂടെപ്പിറപ്പാണല്ലോ…. ❣️ “

ക്ലാസ്റൂമിന്റെ ഒരു മൂലയിലായി ഭിത്തിയോട് തലചേർത്തു കരഞ്ഞുകൊണ്ടിരുന്നു ഒരു കുട്ടിയെ ഞാൻ കണ്ടു… പുതിയ സ്കൂളിൽ അധികം ദിവസങ്ങളായില്ല ക്ലാസുകൾ ആരംഭിച്ചിട്ട് ഒരേക്ലാസ്സിൽ ആണെങ്കിലും ആ കുട്ടിയെ എനിക്കു വല്യ പരിചയല്ല… ഒന്നു മടിച്ചു നിന്നശേഷം ഞാൻ അവളുടെ അരികിലെത്തി കരച്ചിലിന്റെ കാര്യം അന്വേഷിച്ചു….ഞാൻ ചോദിക്കാൻ കാത്തിരുന്നതു പോലെ അവൾ കുറച്ചുകൂടെ ഉറക്കെ കരയാൻ തുടങ്ങി…പണിപാളി എന്നു മനസ്സിലായ ഞാൻ അവിടെ നിന്നു മുങ്ങാൻ തുടങ്ങി.. പെട്ടെന്നവൾ എനിക്ക് അപ്പുവിനെ കാണണം എന്നാവിശ്യപെട്ടു വീണ്ടും കരയാൻ തുടങ്ങി… അപ്പുവോ അതാരാ? സംശയത്തോടെ ഞാൻ അവളോട് ചോദിച്ചു… എന്റെ അനിയനാണ് അപ്പു… അപ്പുവിന് ഞാനില്ലാതെ പറ്റില്ല….ഇതുകേട്ട എനിക്കു ചിരിയാണ് വന്നത്… ബെസ്റ്റ് ഇതിനാണോ നീ ഈ കരയുന്നെ എനിക്കും ഉണ്ട് രണ്ട് അനിയന്മാർ അതിനെ രണ്ടിനേം എവിടെ കൊണ്ടേ കളയൂന്ന് ആലോചിച്ചിരിക്കുവാ ഞാൻ … നന്നായി… നാളെ ഒരെണ്ണത്തിനെ ഞാൻ നിനക്കു തന്നേക്കാം… പൊട്ടിചിരിച്ചിരിച്ചുകൊണ്ട് ഞാനവളോടായി പറഞ്ഞു… എന്റെ തമാശ ഇഷ്ടമാവാഞ്ഞതുകൊണ്ടാണോ എന്നറിയില്ല അവൾ കേട്ടതായി പോലും ഭാവിച്ചില്ല…..സ്കൂൾ ഹോസ്റ്റലിൽ നിൽക്കുന്ന അവൾ പിന്നീട് പല ദിവസങ്ങളിലും ഈ കാരണം പറഞ്ഞു കരയുന്നത് ഞാൻ കണ്ടു… ഒരിക്കൽ യാദൃച്ഛികമായി ഞാൻ അവളെഴുതിയ ഒരു കഥ വായിക്കാനിടയായി… ഡൗണായൻഡ്രോം ഉള്ള ഒരു കുട്ടിയുടെ കഥ.. ഒരിക്കൽ അവളെ കാണാൻ സ്കൂളിൽ എത്തിയ അവളുടെ അനിയനെ കണ്ടു ഞാൻ ഞെട്ടി….നാട്ടുകാരുടെ ഭാഷയിൽ ഒരു മന്ദബുദ്ധി…. ഒരു സ്പെഷ്യൽ ചൈൽഡ്…അവളുടെ കഥയിലെ കഥാപാത്രങ്ങൾക്കു ജീവൻ വെച്ചതായി എനിക്കു തോന്നി….. അവളെന്നും കരഞ്ഞതും അവളെഴുതിയതും… അവളുടെ അപ്പുവിനെ കുറിച്ചായിരുന്നു….കുറ്റബോധം കൊണ്ടാണോ അതോ അവളോടുള്ള ബഹുമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

Published by bloggingwithsurvivor.com

I wish I could change the lives of people around me !

71 thoughts on “അവനവളുടെ കൂടപ്പിറപ്പല്ലേ…..

  1. Thank you.. journey to myself doesn’t mean i can only write about my personal life….it’s a journey through my life.. through the people i have met… through the stories i have heard… nd through the lessons i have learned….I’m not off the track… everything is related to me… thank you for your support…keep reading… lots of love to you… ❣️❣️❣️

   Liked by 2 people

 1. Children’s are God’s gift. Truly inspiring 🤗it takes guts to rewrite a true story and that too express it simple words so that everyone can understand it..indeed great work Dona 🙂☺

  Liked by 3 people

 2. It’s true that such special kids are not accepted in the society still. So we creating the awareness through your bloggs is a great way to create awareness

  Liked by 3 people

 3. Happy to read Malayalam article on this blogging platform..and I must say it’s amazing..bdw,thank you for stopping by my blog and the like shower..🤗..you made my day..keep up the good work..your follow button keeps vibrating when I try to click on..hmm..sometimes this WordPress app goes crazy!!😇

  Liked by 1 person

 4. ഒത്തിരി ചിന്തിപ്പിച്ച ഒരു എഴുത്ത്.. സമൂഹത്തിൽ ഇന്നും സന്തോഷമായി ജീവിക്കുവാൻ ആ കുഞ്ഞുങ്ങൾക്കും.. കുടുംബങ്ങൾക്കും സാധിക്കുന്നുണ്ടോ… എന്ത് പറഞ്ഞാണ് അവരെ സമാധാനിപ്പിക്കേണ്ടതെന്ന് ഇന്നും അറിയില്ല…

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: