YOU ARE A BEAUTIFUL HUMAN BEING…

Love yourself first before you love someone else “

ഒന്നു മനസ്സിരുത്തി ചിന്തിച്ചു നോക്കുക നാം എത്രമാത്രം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന്… എന്നെ എനിക്കിഷ്ടമാണെന്ന് ഞാൻ കരുതുമ്പോഴും എന്നോടുതന്നെ ഇഷ്ടക്കേടുകൾ ഉണ്ടാക്കുന്ന പലതും എന്നിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു… എന്റെ കഴിവുകേടുകൾ,  എന്റെ ബലഹീനതകൾ,  എന്റെ ഇല്ലായ്മകൾ,  എന്നെ തന്നെ നിയന്ത്രിക്കാനാവാത്ത ചില സാഹചര്യങ്ങൾ, എന്റെ വികാരങ്ങൾ ഇങ്ങനെയെന്തെല്ലാം..”I AM NOT OK  – എനിക്ക് കുറവുകളുണ്ട് ” എന്നു പലരെയും നോക്കി പലയാവർത്തി നാം നമ്മളെ തന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്…

എന്റെ കുറവുകളെ കുറിച് എന്നും പരാതിപ്പെട്ടിരുന്നു എന്നോട് എനിക്കെത്രയും പ്രിയപ്പെട്ടൊരു വ്യക്തി അവളുടെ കഥ പറഞ്ഞു.. .. അവളുടെ കുറവുകളെ അവൾ അംഗീകരിച്ചതിന്റെ കഥ… അവളെ അവളാക്കി മാറ്റിയ ഒരു സംഭവത്തെ പറ്റി… അവൾ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ് “എന്റെ കഥ നിന്നെ എത്രമാത്രം സ്വാധിനിക്കുമെന്ന് എനിക്കറിയില്ല… എങ്കിലും നിന്നോടിത്  പറയണമെന്ന് എനിക്ക് തോന്നുന്നു…ഇതെന്റെ കഥയാണ്.. ഇതു കേട്ടിട്ടു നീ തന്നെ ആലോചിക്കുക നിന്റെ കുറവുകൾ ശെരിക്കും നിനക്കൊരു  കുറവായിരുന്നോ എന്ന്….”

എനിക്കെത്രയും പ്രിയപ്പെട്ട അവൾക്കു വേണ്ടി  ഞാൻ ആ കഥ പറയാം…അവളുടെ കഥ….

അത്രയും നാൾ പഠിച്ചിരുന്ന സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറുന്നതുവരെ എനിക്കൊരു കുറവുണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടേയില്ല…പതിയെ ഞാൻ അതു മനസിലാക്കി തുടങ്ങി… കു‌ടെയുള്ള കുട്ടികൾ തന്നെയാണ് എന്റെ ആ കുറവിനെ കളിയാക്കലുകളിലൂടെ എനിക്കു കാണിച്ചു തന്നത്…കണ്ണാടിയിൽ ഞാൻ എന്നെ ശെരിക്കുമൊന്നു നോക്കി… അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് എന്റെ പുഞ്ചിരിക്കു മറ്റുള്ളവരുടെ ചിരിയോളം ഭംഗിയില്ല എന്നുള്ളത്..മറ്റുള്ളവരുടെ പല്ലുകൾ പോലെയല്ല എന്റെ പല്ലുകൾ… അവ വല്ലാണ്ട് പുറത്തേക്കു തള്ളി  നിൽക്കുന്നു…എന്റെ ആത്മവിശ്വാസം പതിയെ ചോർന്നു തുടങ്ങി… കൂട്ടുകാരുടെ കളിയാക്കലുകൾ കു‌ടി വന്നു… ആദ്യമൊക്കെ തമാശയായി തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും എപ്പോളൊക്കെയോ അതെന്നെ വേദനിപ്പിച്ചു തുടങ്ങി…പതിയെ ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി തുടങ്ങി…എന്നെ കാണാൻ മോശമാണെന്ന ചിന്ത എന്നിൽ ശക്തമായി…വീടിനു വെളിയിൽ ഇറങ്ങാനും മറ്റുള്ളവരുമായി  സംസാരിക്കാൻ പോലും എനിക്കു ഭയമായിരുന്നു…കളിയാക്കലുകളെ ഭയന്നു സ്കൂളിൽ ഇനി പോവില്ല എന്നു ഞാൻ തീരുമാനിച്ചു… ഒരുപാട് ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും…അച്ഛനും അമ്മയും പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നിനും എന്നെ സമാധാനിപ്പിക്കാനായില്ല…… നിന്നെക്കാൾ കുറവുള്ള എന്തോരം വ്യക്തികൾ നിനക്കു ചുറ്റുമുണ്ട് നീ അവരെ ഒന്നു നോക്ക് എന്ന് അമ്മ പലതവണ പറഞ്ഞിട്ടും അതൊന്നും ഇനി സ്കൂളിൽ പോകണ്ട എന്ന എന്റെ തീരുമാനത്തിനെ മാറ്റാൻ സാധിച്ചില്ല…. അങ്ങനെ എല്ലാരിൽ  നിന്നും ഞാൻ  ഓടിയൊളിച്ചു തുടങ്ങി… മുഖം നോക്കുന്ന കണ്ണാടികൾ എപ്പോഴൊക്കെയോ എനിക്കു ശത്രുവായി മാറി… എന്റെ മുഖത്തു നോക്കാൻ എനിക്കു പേടിയായിരുന്നു…

ഒരിക്കൽ അമ്മയുമായി ഞാൻ ഒരാശുപത്രിയിൽ പോയി… ആ ദിവസമാണ് ഇന്നത്തെ എന്റെ എല്ലാ മാറ്റങ്ങൾക്കും കാരണം…പരിശോധനകൾക്കു ശേഷം ഡോക്ടറുമായി സംസാരിക്കുന്നതിനിടയിൽ  അമ്മ  കൂട്ടുകാരുടെ  കളിയാക്കലുകളെ ഭയന്നു ഞാൻ സ്കൂളിൽ പോവാറില്ല എന്നു  പറഞ്ഞു … ഒന്നു ചിരിച്ചുകൊണ്ട് അദ്ദേഹം അവരുടെ HODയെ  കാണാൻ ഞങ്ങളോട് ആവശ്യപ്പെട്ടു

ഇവിടെ പറഞ്ഞതിൽ കൂടുതൽ ഇനി HOD എന്നാ പറയാനാ എന്നുള്ള ഭാവത്തിൽ ഞാൻ അമ്മയുടെ കയ്യും പിടിച്ചു HODയുടെ ഓഫീസിൽ എത്തി… കുറച്ചു നേരം കഴിഞ്ഞപ്പോൾ അധികം പ്രായമില്ലാത്ത സുന്ദരനായ ഒരു വ്യക്തി ഒരു വെള്ള കോട്ടും സ്തെതസ്കോപ്പുമൊക്കെ ധരിച്ചു ഞങ്ങളുടെ അടുത്തേക്ക് വരുന്നതു കണ്ടു… ഇത്രയും സുന്ദരനായിരുന്നോ HOD എന്നുള്ള ഭാവത്തിൽ ഞാൻ ഒരിക്കൽ കൂടി നോക്കി അപ്പോഴാണ് മറ്റൊരു സ്ത്രീ അദ്ദേഹത്തിന്റെ ഒപ്പം വരുന്നത് ഞാൻ ശ്രദ്ധിച്ചത്…ഒറ്റ നോട്ടത്തിൽ കുഞ്ഞികൂനൻ സിനിമയിലെ ദിലീപിനെയാണ് എനിക്കു ഓർമ വന്നത്…മുതുകിൽ ഒരു വലിയ കൂനുമായി..  കുനിഞ്ഞു… മുടന്തി മുടന്തി ഞങ്ങളുടെ അടുത്തേക്കു അവർ നടന്നു വരുന്നു… അത്രയും വികൃതയായ ഒരു വ്യക്തിയെ ആദ്യമായി കാണുന്നതിന്റെ കൗതുകം കൊണ്ടാവാം..ഞാൻ അവരെ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി… നടക്കാൻ അവർ ഒത്തിരി പ്രയാസപ്പെടുന്നുണ്ടെന്ന് എനിക്കു മനസ്സിലായി… വന്ന ചിരി ഉള്ളിലൊതുക്കി അമ്മയെ ഒന്നു നോക്കി തിരിഞ്ഞപ്പോൾ ഞാൻ കണ്ടത് എന്റെ മുന്നിലുണ്ടായിരുന്ന HOD യുടെ കസേരയിൽ ആ സ്ത്രീ ഇരിക്കുന്നതാണ്… അത്ഭുതത്തോടെ ഞാൻ അവരെ നോക്കി. ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ എന്റെ പേരു വിളിച്ചു…അപ്പോഴാണ് ഞാൻ ആ ഞെട്ടലിൽ നിന്നും ഉണർന്നത്…ഞാൻ HOD എന്നു കരുതിയ വ്യക്തി ആ കസേരക്കരികിലായി നിൽക്കുന്നു…

എന്താ മോൾടെ പ്രശ്നം എന്നു വളരെ ശാന്തമായ ശബ്ദത്തിൽ അവരെന്നോടു ചോദിച്ചു? എന്തുകൊണ്ടോ.. എന്നെ അലട്ടിക്കൊണ്ടിരുന്നു പ്രശ്നനങ്ങളെ കുറച്ചു ഞാൻ അവരോട് തുറന്നു പറഞ്ഞു…. എല്ലാം കേട്ടതിനുശേഷം അവർ തുടർന്നു…..മോൾ എന്നെയൊന്നു നോക്കിയേ…മോളേക്കാൾ എത്രയോ വികൃതമാണ് എന്റെ രൂപം… ഈ കൂനുമായി ഒന്നു നിവർന്നു നടക്കാൻ പോലും ഞാൻ പ്രയാസപ്പെടുകയാണ്…മോളേക്കാൾ കൂടുതൽ കളിയാക്കലുകൾ കേട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ…പക്ഷെ എന്നെ കളിയാക്കിയവരുടെ കൂടെ തന്നെ ഞാൻ പഠിച്ചു… ആ കളിയാക്കലുകൾ തന്നെയാണ്  മുന്നോട്ടു പോവാൻ എനിക്കു ശക്തി നൽകിയത്….ഇന്നെന്നെ കളിയാക്കിയ എല്ലാവരെയുംകാൾ  ഉയർന്ന നിലയിലാണ് ഞാൻ.. ഞാൻ ഇന്നൊരു ഡോക്ടറാണ്….ദാ… എന്റെ മുന്നിൽ നിവർന്നു നിൽക്കുന്ന ഇവർ വരെ എന്നെ മാഡം എന്നാണ് വിളിക്കുന്നത്… വെള്ള കോട്ട് ധരിച്ച വ്യക്‌തിയെ ചുണ്ടികാണിച്ചുകൊണ്ട് അവരെന്നോട് പറഞ്ഞു… മോളെ പോലെ ഞാനും കളിയാക്കിയവരുടെ മുന്നിൽ നിന്നും ഓടിയൊളിച്ചിരുന്നെങ്കിൽ ഇത്രയൊക്കെ ഉയരങ്ങളിലെത്താൻ എനിക്കു കഴിയുമായിരുന്നില്ല…. മോൾടെ പ്രശ്നം നമുക്കു കുറച്ചുനാളത്തെ ചികിത്സ കൊണ്ട് പരിഹരിക്കാവുന്നതെയുള്ളു…ഇനി മോളാണ് തീരുമാനിക്കേണ്ടത് തോറ്റുകൊടുക്കണൊ അതോ വിജയിച്ചു കാണിക്കാണൊ എന്നത്… ഇത്രയും പറഞ്ഞു അവർ നിർത്തി… ഞാൻ ഒന്നും മിണ്ടിയില്ല.. മിണ്ടാൻ എനിക്കു കഴിഞ്ഞില്ല എന്നതാണ് സത്യം…എന്റെ ശരീരത്തിലൂടെ എന്തോ ഒന്നു പാഞ്ഞു പോയതായി എനിക്കു തോന്നി…. വീട്ടിലെത്തിയ ഞാൻ കണ്ണാടിയുടെ മുന്നിൽ കുറച്ചു നേരം നിന്നു… അമ്മ എന്നോട് പലയാവർത്തി പറഞ്ഞത് സത്യമാണെന്നു എനിക്കു അപ്പോൾ തോന്നി.. അടുത്ത ദിവസം മുതൽ സ്കൂളിൽ പോവാൻ തന്നെ ഞാൻ തീരുമാനിച്ചു… എല്ലാം ശെരിയാവും എന്ന ആത്മവിശ്വാസത്തോടെ ഞാൻ എന്നെ കളിയാക്കിയവരുടെ കൂടെ തന്നെയിരുന്നു പഠിച്ചു… എന്റെ പല്ലിന്റെ ചികിത്സയും ഞാൻ തുടർന്നു… അന്ന് കണ്ട കുനുള്ള വ്യക്തിയാണ് എന്റെ കുറവുകളെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത്…. അവരുടെ വാക്കുകളാണ് എന്റെ കുറവുകളെ അംഗീകരിക്കാൻ എന്നെ സഹായിച്ചത്….ഇതാണ്  നിന്റെ  മുന്നിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ കഥ … ഇനി നീ ആലോചിക്ക്…..ഇത്രയും പറഞ്ഞുകൊണ്ട് എനിക്കെത്രയും പ്രിയപ്പെട്ടവൾ അവളുടെ കഥ അവസാനിപ്പിച്ചു.

നിങ്ങളെ പോലെ തന്നെ ഓഹ്..! ഇതാണോ വല്യ കഥ എന്ന ഭാവത്തിൽ ഞാനും ഇരുന്നെങ്കിലും… ഒന്നാലോചിച്ചപോൾ എനിക്കു മനസ്സിലായി എനിക്കെത്രയും പ്രിയപ്പെട്ട അവൾ പറഞ്ഞ കഥക്കുള്ളിൽ എന്തൊക്കെയോ ഉണ്ടെന്നത്….

ജീവിക്കാനുള്ള ഒരവസരവും നമ്മൾ പാഴാക്കരുത് കാരണം ജീവിതം തന്നെ ഒരവസരമാണ്…. എനിക്കെത്രയും പ്രിയപ്പെട്ടവൾക്ക് അവളുടെ കുറവുകളെ അംഗീകരിക്കാൻ സാധിച്ചത് അവൾക്കു മുന്നിൽ എത്തിയ ആ ഡോക്ടറിലൂടെയാണ്…. നമ്മൾക്കെല്ലാവർക്കും തന്നെ പല കുറവുകളുമുണ്ട്… പലപ്പോഴും ആ കുറവുകൾ ഓർത്തു നാം ദുഃഖിച്ചിട്ടുമുണ്ടാവാം… നമ്മെക്കാൾ കുടുതലുള്ളവരെ നോക്കി എന്തുകൊണ്ട് അവരെക്കാൾ കൂടുതൽ എനിക്കു ലഭിച്ചില്ല എന്നു ചിന്തിച്ചിട്ടുണ്ടാവാം….അവിടെ ഒന്നോർക്കുക നാം ജീവിച്ചുകൊണ്ടിരിക്കുന്നത് മറ്റു പലരും സ്വപ്നം കണ്ടൊരു ജീവിതമാവാം… നിനക്ക് കുറവുകളുണ്ടെന്ന് തോന്നുമ്പോൾ നിന്നെക്കാൾ താഴെയുള്ളവരെ നോക്കുക അപ്പോഴാണ് നിനക്ക് മനസിലാവുക നീ അവരെക്കാൾ എത്രയോ ഉയരത്തിലാണെന്നത്….

കഴിവുകൾ കൊണ്ട് ലോകം കീഴടക്കിയവർ കുറവുകൾ ഇല്ലാത്തവരായിരുന്നില്ല….ചിരിക്കുന്ന മുഖങ്ങൾ നമ്മെ പഠിപ്പിക്കുന്നത് അവർക്ക് കുറ്റങ്ങളും കുറവുകളും ഇല്ല എന്നതല്ല അതു കാണാതിരിക്കാനും കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്… സ്വന്തം കുറവുകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയാത്തവരാണ് തകർന്നുപോയിട്ടുള്ളത്….എനിക്കു ഒത്തിരിയേറെ കുറവുകളുണ്ട് ഞാൻ മറ്റുള്ളവരെക്കാൾ വളരെ താഴെയാണ് എന്ന ചിന്ത തന്നെയാണ് സത്യത്തിൽ നമ്മുടെയൊക്കെ ഏറ്റവും വലിയ കുറവ്… സ്വയം അംഗീകരിക്കാത്ത ഒരാൾക്കും നിലനില്പുണ്ടാവില്ല.. അതിനാൽ സ്വന്തം കുറവുകളെ അംഗീകരിക്കുക…അവയെ കുറവുകളായി കാണാതെ മികവുകളായി കാണുക…….മറ്റുള്ളവരിലില്ലാത്ത പലതും നിന്നിലുണ്ടെന് വിശ്വസിക്കുക… you are you nd you are unique..!

എന്നാൽ സ്വന്തം കുറവുകളെ അംഗീരിക്കുക എന്നത് മറ്റുള്ളവരുടെ കുറവുകളെ എടുത്തുകാട്ടാനുള്ള അവസരമായി നാം കാണരുത്….എനിക്കെത്രയും പ്രിയപ്പെട്ട എന്റെ കൂട്ടുകാരിയെ വേദനിപ്പിച്ചത് ഒപ്പമുള്ളവരുടെ കാളിയാക്കലുകളായിരുന്നു…എല്ലാവരെയും സ്നേഹിക്കാൻ നമുക്കാവില്ല എന്നാൽ അതിലും എത്രയോ വലുതാണ് അവരെ ഉപദ്രവിക്കാതിരിക്കുക എന്നത്….നമ്മുടെ കുറവുകളെ മനസിലാക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ കുറ്റങ്ങളേയും കുറവുകളേയും അംഗീകരിക്കാനും നമുക്ക് പഠിക്കാം….മറ്റുള്ളവരുടെ കുറവുകൾ നമ്മെ അവരിലേൽക്കു അടുപ്പിക്കുകയാണ് വേണ്ടത്……Never find fault in others because it can be in you as well.

പ്രിയപ്പെട്ടവൾ….

തളർന്നുപോയിടത്തുനിന്നു സ്വന്തം കുറവുകളെ അംഗീകരിച്ചു മുന്നോട്ടു നീങ്ങുവാൻ തീരുമാനിച്ച എനിക്കെത്രയും പ്രിയപ്പെട്ട എന്റെ കൂട്ടുകാരി ഇന്നു സുന്ദരിയാണ്… ഞങ്ങളെക്കാളൊക്കെ സുന്ദരിയാണിന്നവൾ.. അവളിലെ കുറവുകളെ അവൾ അംഗീരിച്ച നിമിഷം അവൾ പോലുമറിയാതെ അവൾ ജയിച്ചു തുടങ്ങിയിരുന്നു…..

So Start accepting …. you are amazing just as you are…. more beautiful than you can see.. stronger than you feel and more worthy than you will ever know

– എനിക്കെത്രയും പ്രിയപ്പെട്ടവൾക്കു വേണ്ടി…..

Published by bloggingwithsurvivor.com

I wish I could change the lives of people around me !

114 thoughts on “YOU ARE A BEAUTIFUL HUMAN BEING…

  1. Hi Dona, While reading this some old stories came in mind and its true that believe in our self first.. the one who not having any believe we cant believe them. Nice reading.

    Keep going!

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: